Quantcast

14 പേരെ ഡിസ്ചാർജ് ചെയ്തു; ബഹ്റൈനില്‍ കോവിഡ് ബാധിതർ 71 ആയി കുറഞ്ഞു 

30 പേരെ പ്രത്യേക നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി  

MediaOne Logo

Web Desk

  • Published:

    9 March 2020 3:12 AM IST

14 പേരെ ഡിസ്ചാർജ് ചെയ്തു; ബഹ്റൈനില്‍ കോവിഡ് ബാധിതർ 71 ആയി കുറഞ്ഞു 
X

ബഹ്റൈനിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 71 ആയി കുറഞ്ഞു. സുഖം പ്രാപിച്ചതിനെത്തുടർന്ന് ഇതിനകം പതിനാലു പേരെ ഡിസ്ചാർജ് ചെയ്തു. രോഗ ബാധിതരായ 71 പേരിൽ ഒരാളൊഴിച്ച് ബാക്കിയുള്ളവരുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിലാണ്.

ഇതുവരെ 7135 വ്യക്തികളെ പരിശോധനക്ക് വിധേയരാക്കിയതിൽ 7064 പേർക്കും രോഗ ബാധയില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട് .14 ദിവസത്തെ നിരീക്ഷണത്തിൽനിന്ന് 30 പേരെക്കൂടി ഒഴിവാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയവരുടെ എണ്ണം 68 ആയി. 28 ബഹ്റൈൻ സ്വദേശികളെയും ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുപേരെയുമാണ് ഞായറാഴ്ച നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയത്.

TAGS :

Next Story