അന്തരിച്ച ബഹ്റൈൻ പ്രധാനമന്ത്രിയുടെ മൃതദേഹം ഹമദ് രാജാവ് ഏറ്റുവാങ്ങി
നാളെ രാവിലെയാണ് സംസ്കാരച്ചടങ്ങ് നടക്കുക.

അന്തരിച്ച ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ ഭൗതിക ശരീരം ബഹ്‌റൈനിലെത്തിച്ചു . പ്രത്യേക വിമാനത്തിൽ ഔദ്യോഗ്യിക ബഹുമതികളോടെ രാജ്യത്തെത്തിച്ച മ്യതദേഹം രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേത്യത്വത്തിൽ ഏറ്റുവാങ്ങി.
കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, മുതിർന്ന രാജ കുടുംബാംഗങ്ങൾ, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ്, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവയുടെ മുതിർന്ന പ്രതിനിധികൾ എന്നിവർ മൃതദേഹം ഏറ്റുവാങ്ങാൻ രാജാവിനൊപ്പമുണ്ടായിരുന്നു.
നാളെ രാവിലെയാണ് സംസ്കാരച്ചടങ്ങ് നടക്കുക. ക്ഷണിക്കപ്പെട്ട കുടുംബാംഗങ്ങൾ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്തിന് പുറത്ത് നിന്നുള്ള പ്രമുഖർ ആദരവും അനുശോചനവുമറിയിക്കും. അമേരിക്കയിലെ മയോ ക്ലിനിക്ക് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേ ബുധനാഴ്ച രാവിലെയായിരുന്നു പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് റോയൽ കോർട്ട് അറിയിച്ചു
Adjust Story Font
16

