Quantcast

ബഹ്റൈനിൽ കോവിഡ് പ്രതിരോധത്തിന് നിര്‍ദേശിച്ച കാര്യങ്ങൾ പാലിക്കുന്നതില്‍ അതീവ ശ്രദ്ധ തുടരണമെന്ന് അധിക്യതർ

മാസ്ക് ധരിക്കാത്തതിന് 61501 പേരില്‍ നിന്നും പിഴ ഈടാക്കി

MediaOne Logo

Web Desk

  • Published:

    22 March 2021 8:03 AM GMT

ബഹ്റൈനിൽ കോവിഡ് പ്രതിരോധത്തിന് നിര്‍ദേശിച്ച കാര്യങ്ങൾ പാലിക്കുന്നതില്‍ അതീവ ശ്രദ്ധ തുടരണമെന്ന് അധിക്യതർ
X

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധ തുടരണമെന്ന് അസി. പബ്ളിക് സെക്യൂരിറ്റി ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ.

വിവിധ ഗവര്‍ണറേറ്റുകളിലെ പൊലീസ് അധികാരികള്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകള്‍ തുടരുമെന്നും നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 8579 നടപടികള്‍ വിവിധ പൊലീസ് ഡയറക്ടറേറ്റുകള്‍ സ്വീകരിച്ചു.

പൊതു സ്ഥലങ്ങളില്‍ മാസ്്ക് ധരിക്കാത്തതിന് 61501 പേരില്‍ നിന്നും പിഴയീടാക്കുകയും ചെയ്തു. 7023 ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഇക്കാലയളവില്‍ നടത്തുകയുണ്ടായി. മാര്‍ച്ച് 18 വരെയുള്ള കാലയളവില്‍ മൊത്തം 21,32,07 ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി.

സിവില്‍ ഡിഫന്‍സ് വിഭാഗവുമായി ചേര്‍ന്ന് നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ 1173 പേര്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നും 1501 സന്നദ്ധ പ്രവര്‍ത്തകരും ഭാഗഭാക്കായി. മൊത്തം 6059 സന്നദ്ധ സേവകരാണ് ഇതേവരെയായി വിവിധ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിട്ടുള്ളത്. ക്ളീനിങ് കമ്പനികളുടെ സഹകരണത്തോടെ 107 ആരാധനാലയങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തുകയുണ്ടായി.

പള്ളികള്‍ സ്റ്റെറിലൈസ് ചെയ്യുന്നതിനായി 1230 പേര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് നാഷണല്‍ ആംബുലന്‍സ് സെന്‍ററില്‍ 7110 ടെലിഫോണ്‍ കോളുകളാണ് എത്തിയത്. കോവിഡ് ബാധിതരായ ആളുകളെ ചികില്‍സാ കേന്ദ്രങ്ങളിലേക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് 26,898 കാളുകളാണ് സ്വീകരിച്ചത്. 81421 പേരെ വിവിധ ചികില്‍സാ കേന്ദ്രങ്ങളിലേക്ക് നീക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story