Quantcast

ബിബിസിക്ക് വിലക്ക്; ബ്രിട്ടനുമായി കൊമ്പുകോർത്ത് ചൈന

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള മാധ്യമ-നയതന്ത്ര യുദ്ധത്തെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്

MediaOne Logo

  • Published:

    13 Feb 2021 4:26 AM GMT

ബിബിസിക്ക് വിലക്ക്; ബ്രിട്ടനുമായി കൊമ്പുകോർത്ത് ചൈന
X

ബീജിങ്: ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്ക് നിരോധിച്ച ബ്രിട്ടീഷ് സർക്കാർ നടപടിയിൽ തിരിച്ചടിച്ച് ചൈന. ബിബിസി വേൾഡ് ന്യൂസിന് വിലക്കേർപ്പെടുത്തിയാണ് ചൈന തിരിച്ചടിച്ചത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള മാധ്യമ-നയതന്ത്ര യുദ്ധത്തെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ചൈനീസ് താത്പര്യങ്ങളെയും ദേശീയ അഖണ്ഡതയെയും ബിബിസി ഗുരുതരമായി ലംഘിച്ചെന്ന് ചൈനീസ് അധികൃതർ ആരോപിച്ചു. എന്നാൽ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ഭയമോ ചായ്‌വോ കൂടാതെ തീർത്തും നിഷ്പക്ഷമായാണ് തങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് എന്ന് ബിബിസി പ്രതികരിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ചൈനയുടെ തീരുമാനമെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡൊമിനിക് റാബ് കുറ്റപ്പെടുത്തി.

കോവിഡ് മഹാമാരിയിലും ഉയിഗുർ മുസ്‌ലിംകൾക്കെതിരെയുള്ള വംശീയ ആക്രമണങ്ങളിലും ഈയിടെ ചൈനീസ് ഭരണകൂടത്തെ ചൊടിപ്പിക്കുന്ന റിപ്പോർട്ടുകൾ ബിബിസി പുറത്തുവിട്ടിരുന്നു.

ഈ മാസം ആദ്യമാണ് ചൈനീസ് ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്കിന്റെ പ്രക്ഷേപണ ലൈസൻസ് ബ്രിട്ടൻ റദ്ദാക്കിയിരുന്നത്. ഹോങ്കോങ് ജനാധിപത്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകളെ തുടർന്നായിരുന്നു നടപടി.

TAGS :

Next Story