Quantcast

പുതുവര്‍ഷ ദിനത്തില്‍ യൂറോപ്യന്‍ യൂണിയനോട് വിട പറഞ്ഞ് ബ്രിട്ടന്‍

ബ്രെക്സിറ്റിന് ശേഷം ഇ.യുവുമായി വ്യാപാര ബന്ധം തുടരുന്നതിനുള്ള കരാറും പുതുവത്സര ദിനത്തില്‍ നിലവില്‍ വന്നു.

MediaOne Logo

  • Published:

    1 Jan 2021 10:36 AM GMT

പുതുവര്‍ഷ ദിനത്തില്‍ യൂറോപ്യന്‍ യൂണിയനോട് വിട പറഞ്ഞ് ബ്രിട്ടന്‍
X

27 അംഗ യൂറോപ്യൻ യൂണിയനുമായുള്ള 48 വർഷത്തെ ബന്ധം ബ്രിട്ടൻ അവസാനിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയന്‍ വിട്ടത്. നാലരവർഷം നീണ്ട ബ്രെക്‌സിറ്റ് ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും സംവാദങ്ങൾക്കും ഒടുവിലാണ് ബ്രിട്ടന്‍ 48 വർഷത്തെ ബന്ധമുപേക്ഷിച്ചത്.

ബ്രെക്സിറ്റിന് ശേഷം ഇ.യുവുമായി വ്യാപാര ബന്ധം തുടരുന്നതിനുള്ള കരാറും പുതുവത്സര ദിനത്തില്‍ നിലവില്‍ വന്നു. ബ്രിട്ടീഷ് പാർലമെന്‍റിലെ ഇരുസഭകളും ചേർന്ന് പാസാക്കിയ ബ്രെക്‌സിറ്റ് ബില്ലിന് ബുധനാഴ്ച എലിസബത്ത് രാജ്ഞി അനുമതി നൽകിയതോടെ ബിൽ നിയമമാകുകയായിരുന്നു.

TAGS :

Next Story