Quantcast

10 ലക്ഷം മുതൽ 1 കോടി വരെ, സംരംഭകയാകാൻ പണം കേന്ദ്രം നൽകും: സ്റ്റാൻഡ് അപ് ഇന്ത്യ 5 വർഷത്തേക്ക് നീട്ടി

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2.5 ലക്ഷം പുതിയ സംരംഭകർക്ക് കൂടി പദ്ധതിയിലൂടെ സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം

MediaOne Logo

Web Desk

  • Updated:

    2026-11-12 03:35:35

Published:

12 Nov 2026 7:31 AM IST

10 ലക്ഷം മുതൽ 1 കോടി വരെ,  സംരംഭകയാകാൻ പണം കേന്ദ്രം നൽകും: സ്റ്റാൻഡ് അപ് ഇന്ത്യ 5 വർഷത്തേക്ക് നീട്ടി
X

ഡൽഹി: വനിതകൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുമിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ മുൻനിര പദ്ധതിയായ 'സ്റ്റാൻഡ്-അപ്പ് ഇന്ത്യ' അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2.5 ലക്ഷം പുതിയ സംരംഭകർക്ക് കൂടി പദ്ധതിയിലൂടെ സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

​തുടക്കക്കാർക്ക് 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് പദ്ധതി പ്രകാരം വായ്പയായി ലഭിക്കുന്നത്. സംരംഭകർക്ക് വലിയ ആശ്വാസമായി 18 മാസം വരെയുള്ള മൊറട്ടോറിയം ഉൾപ്പെടെ പരമാവധി 7 വർഷം വരെയാണ് തിരിച്ചടവ് കാലാവധി അനുവദിച്ചിരിക്കുന്നത്. കൂടാതെ അനുവദിക്കുന്ന വായ്പാ തുകയുടെ 85 ശതമാനത്തിനും ക്രെഡിറ്റ് ഗ്യാരണ്ടി പരിരക്ഷയും ലഭിക്കും.

​2016 ഏപ്രിലിൽ തുടക്കം കുറിച്ച സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതിയിലൂടെ ഇതുവരെ 2.75 ലക്ഷത്തിലധികം വനിതാ, എസ്.സി/എസ്.ടി സംരംഭകർക്ക് വായ്പ ലഭ്യമാക്കിയിട്ടുണ്ട്. അടിത്തട്ടിലുള്ള സംരംഭകത്വ വികസനത്തിനും സ്വയംതൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനും പദ്ധതി വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കൂടുതൽ പേരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പദ്ധതിയുടെ കാലാവധി വീണ്ടും നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചത്.

TAGS :

Next Story