ഗൾഫിൽ നിന്ന് സ്വർണം കൊണ്ടുവരാമോ? നിബന്ധനകളും നിയമങ്ങളും അറിഞ്ഞിരിക്കാം

ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് നമ്മൾ സ്വർണം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് പിന്നിൽ രണ്ട് കാര്യങ്ങളാണ്. ഒന്ന് പരിശുദ്ധിയും ഗുണനിലവാരവും കൂടുതലാണ്. രണ്ടാമതായി കുറഞ്ഞ വിലയും മറ്റൊരു കാരണമാണ്.

MediaOne Logo

Web Desk

  • Updated:

    2022-10-13 08:48:36.0

Published:

12 Oct 2022 5:53 PM GMT

ഗൾഫിൽ നിന്ന് സ്വർണം കൊണ്ടുവരാമോ? നിബന്ധനകളും നിയമങ്ങളും അറിഞ്ഞിരിക്കാം
X

മഞ്ഞലോഹത്തിൽ കണ്ണുമഞ്ഞളിക്കാത്തവരില്ല. നൂറ്റാണ്ടുകൾക്ക് മുമ്പെ ആഭരണങ്ങളിൽ സ്വർണമാണ് കേമൻ. ഏവർക്കും പ്രിയപ്പെട്ട ഈ ലോഹം വിളയുന്ന മണ്ണിൽ പണിയെടുക്കുന്ന ഒരു പ്രവാസിയെങ്കിലും ഇല്ലാത്ത വീടുകൾ കേരളത്തിൽ കുറവാണെന്ന് പറയാം. അതുകൊണ്ട് തന്നെ അവർ നാട്ടിലേക്ക് വരുമ്പോൾ സമ്മാനമായി സ്വർണാഭരണം കൊണ്ടുവരുമെന്നാണ് നമ്മളുടെ ആഗ്രഹം. ദുബൈയിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമൊക്കെ നമ്മുടെ നാട്ടിലേക്ക് തിരിച്ചുവരുന്നവർക്ക് കൊണ്ടുവരാവുന്ന വസ്തുക്കളിൽ സ്വർണവും ഉൾപ്പെടും. എന്നാൽ കൊട്ടക്കണക്കിന് കൊണ്ടുവരാനൊന്നും പറ്റില്ലെന്നാണ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് പറയുന്നത്. വിദേശത്ത് നിന്ന് എന്ത് കൊണ്ടുവരുന്നതിനും ഒരു അളവും കണക്കുമൊക്കെയുണ്ട്. സ്വർണമാണെങ്കിൽ നികുതിയില്ലാതെ കൊണ്ടുവരാവുന്നതിന് ഒരു പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. അതുപോലെ കൊണ്ടുവരുന്ന സ്വർണത്തിന്റെ രൂപം എന്തായിരിക്കണമെന്നും ഏതൊക്കെ വിധത്തിലുള്ള സ്വർണം എത്രയൊക്കെ കൊണ്ടുവരാമെന്നും ചട്ടമുണ്ട്. ഇതൊന്നും അറിയാതെ പ്രിയപ്പെട്ടവർക്കായി സ്വർണം കൊണ്ടുവരാൻ ശ്രമിച്ചാൽ സ്വർണക്കടത്തുകാരൻ എന്ന ചീത്തപേര് ബാക്കിയാകും. അതുകൊണ്ട് തന്നെ യുഎഇ പോലുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരാവുന്ന സ്വർണം എത്രയാണെന്ന് അറിഞ്ഞിരിക്കാം..

ഗൾഫിലുള്ള സ്വർണം എന്തിന്?

ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് നമ്മൾ സ്വർണം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് പിന്നിൽ രണ്ട് കാര്യങ്ങളാണ്. ഒന്ന് പരിശുദ്ധിയും ഗുണനിലവാരവും കൂടുതലാണ്. രണ്ടാമതായി കുറഞ്ഞ വിലയും മറ്റൊരു കാരണമാണ്. അതുകൊണ്ടാണ് വിദേശത്ത് താമസിക്കുന്ന സമയം പല പ്രവാസികളും സ്വർണം വാങ്ങാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ നിലവിൽ പ്രവാസികൾ സ്വർണം വാങ്ങിക്കൊണ്ടുവരുന്ന തോത് കുറഞ്ഞിട്ടുണ്ട്. വലിയ ഇറക്കുമതി തീരുവയാണ് ആളുകളെ നിരാശരാക്കുന്നത്. കടുത്ത നിയന്ത്രണങ്ങളും ഇപ്പോൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

എത്ര കൊണ്ടുവരാം?

സ്വർണം വാങ്ങി നാട്ടിലെത്തിക്കുന്നത് സ്ത്രീകളാണെങ്കിൽ ഒരു ലക്ഷം രൂപയുടെ സ്വർണം നികുതിയില്ലാതെ തന്നെ കൊണ്ടുവരാം. എന്നാൽ പുരുഷന്മാരാണ് സ്വർണം കൊണ്ടുവരുന്നതെങ്കിൽ അരലക്ഷം രൂപയുടെ സ്വർണം മാത്രമേ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഒരു വർഷത്തിൽ അധികം കാലം രാജ്യത്ത് താമസിച്ചവർക്ക് മാത്രമേ ഈ പരിധിയിൽ കവിഞ്ഞുള്ള സ്വർണം രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. കൂടുതലുള്ള സ്വർണത്തിന് നികുതി അടക്കണം. ഗോൾഡ് ബാറോ ഗോൾഡ് കോയിനോ ആണ് കൊണ്ടുവരുന്നതെങ്കിൽ ഒരു യാത്രികന് ഒരു കിലോഗ്രാം മാത്രമാണ് അനുവദിക്കുകയുള്ളൂ. ഇതിന് കസ്റ്റംസ് ഡ്യൂട്ടി അടക്കേണ്ടതാണ്. യാത്രികന്റെ കൈവശം പാസ്‌പോർട്ട് ഉണ്ടെങ്കിൽ മാത്രമേ സ്വർണം ഇറക്കുമതി അനുവദിക്കുകയുള്ളൂ. ആറ് മാസത്തിന് ശേഷം മാത്രമേ സ്വന്തം രാജ്യത്തേക്ക് യാത്ര പാടുളളൂ. എന്നാൽ മുപ്പത് ദിവസമെങ്കിലും ഇന്ത്യയിൽ താമസിച്ചിരിക്കണം.

ഇറക്കുമതി ലാഭകരമാണോ?

ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്നതിൽ നിലവിലെ സാഹചര്യത്തിൽ വലിയലാഭം പ്രതീക്ഷിക്കാനാകില്ല. ദുബൈയിൽ പൊതുവേ സ്വർണവില കുറവാണ്. എന്നാൽ പണിക്കൂലിയും ഇറക്കുമതി തീരുവയും കറൻസി കൺവെർഷൻ ചാർജും നികുതി നിയമങ്ങളും ജിഎസ്ടിയുമൊക്കെ കണക്കാക്കുന്നതോടെ വിദേശത്ത് നിന്ന് സ്വർണം കൊണ്ടുവരുന്നത് വലിയ ലാഭം നൽകുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. യാത്ര ചെയ്യുന്ന തീയതിയിലെ വിപണി വില അനുസരിച്ചാണ് മൂല്യം കണക്കാക്കുന്നത്. കസ്റ്റംസ് തീരുവ അടക്കുന്ന സമയത്ത് സ്വർണം വാങ്ങിയപ്പോൾ ലഭിച്ച രസീതും കാണിക്കേണ്ടതുണ്ട്.

ഗോൾഡ് ബാറിന് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും

സ്വർണക്കട്ടികളാണ് നിങ്ങൾ കൊണ്ടുവരുന്നതെങ്കിൽ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഈ ബാറുകളുടെ മുകളിൽ 'മാൻഡേറ്ററി ഇൻസ്‌ക്രിപ്ഷൻ' ഉണ്ടായിരിക്കണം. സീരിയൽ നമ്പറും ഭാരവും നിർമാതാവിന്റെ പേരും രേഖപ്പെടുത്തിയിരിക്കണം. കൂടാതെ സ്വർണക്കട്ടിയ്ക്ക് അനുസരിച്ചുള്ള ഡ്യൂട്ടി ടാക്‌സിന്റെ ഒരു ശതമാനവും ഈടാക്കും. ഇന്ത്യയിലെത്തിയാൽ വീണ്ടും ഡ്യൂട്ടി ടാക്‌സ് അടക്കേണ്ടി വരും. അനുവദനീയമായ പരിധിയിൽ കൂടുതൽ സ്വർണം കൊണ്ടുവരുമ്പോൾ മറ്റ് നികുതികളും അടക്കേണ്ടി വരുന്നു.

TAGS :

Next Story