കാർസ് 24 ൽ കൂട്ടപ്പിരിച്ചുവിടൽ; ഒറ്റയടിക്ക് 600 പേർക്ക് ജോലി നഷ്ടപ്പെട്ടു

2015 ൽ ആരംഭിച്ച് കാർസ് 24 ന് എല്ലാ സംസ്ഥാനങ്ങളിലും നെറ്റ് വർക്കുണ്ട്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയടക്കം കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി വന്നിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-05-19 12:24:03.0

Published:

19 May 2022 12:24 PM GMT

കാർസ് 24 ൽ കൂട്ടപ്പിരിച്ചുവിടൽ; ഒറ്റയടിക്ക് 600 പേർക്ക് ജോലി നഷ്ടപ്പെട്ടു
X

രാജ്യത്തെ സ്റ്റാർട്ടപ്പ് മേഖലയെ ഞെട്ടിച്ച് യൂസ്ഡ് കാർ വിൽപ്പന രംഗത്ത് പ്രവർത്തിക്കുന്ന കാർസ് 24 (Cars 24) ൽ നിന്ന് കൂട്ടപ്പിരിച്ചുവിടൽ. 600 പേരെയാണ് ഒറ്റയടിക്ക് കമ്പനി പിരിച്ചുവിട്ടത്.

ജപ്പാൻ ആസ്ഥാനമായ സോഫ്റ്റ് ബാങ്കിനും അമേരിക്കൻ കമ്പനിയായ ആൽഫ വേവ് ഗ്ലോബലിനും നിക്ഷേപമുള്ള ഗ്ലോബൽ കാർ ഗ്രൂപ്പിന്റെ ഇന്ത്യൻ സ്റ്റാർട്ടപ്പാണ് കാർസ് 24. കമ്പനിയുടെ ആകെയുള്ള 9,000 സ്റ്റാഫിന്റെ 6 ശതമാനത്തോളം വരും ഈ 600 ജോലിക്കാർ. വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ നിന്നാണ് പിരിച്ചുവിടല്‍. 2015 ൽ ആരംഭിച്ച് കാർസ് 24 ന് എല്ലാ സംസ്ഥാനങ്ങളിലും നെറ്റ് വർക്കുണ്ട്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയടക്കം കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി വന്നിരുന്നു.

വിവിധ സ്റ്റാർട്ടപ്പുകൾ അടുത്തിടെ ഇത്തരത്തിൽ ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്. പ്രവർത്തനച്ചെലവ് കുറക്കാനും കൂടുതൽ പണം കമ്പനികളുടെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുമാണ് കമ്പനികൾ ഇത്തരത്തിൽ ജീവനക്കാരുടെ എണ്ണം കുറക്കുന്നത്.

കോവിഡിന് ശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കമ്പനികളെ ഇത്തരത്തിൽ കടുത്ത നടപടികളിലേത്ത് കടക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

Summary: Cars24 fires 600 employees across various departments

TAGS :

Next Story