Quantcast

ഇലോൺ മസ്‌കിന് രണ്ട് ദിവസം കൊണ്ട് നഷ്ടമായത് 50 ബില്യൺ ഡോളർ

2019ൽ ജെഫ് ബെസോസിന്റെ 36 ബില്യൺ ഡോളർ ഇടിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന തകർച്ചയാണിത്.

MediaOne Logo

Web Desk

  • Updated:

    2021-11-10 15:11:04.0

Published:

10 Nov 2021 3:08 PM GMT

ഇലോൺ മസ്‌കിന് രണ്ട് ദിവസം കൊണ്ട് നഷ്ടമായത് 50 ബില്യൺ ഡോളർ
X

ടെസ്‌ല കമ്പനി മേധാവി ഇലോണ്‍ മസ്‌കിന്റെ സമ്പത്തില്‍ വന്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാംദിവസവും ടെസ്‌ല ഓഹരികള്‍ ഇടിഞ്ഞതോടെ 50 കോടി ഡോളറിന്റെ നഷ്ടമാണ് രണ്ട് ദിവസം കൊണ്ട് മസ്കിനുണ്ടായത്. ശതകോടീശ്വരപ്പട്ടികയിലെ സ്വത്തില്‍ 35 ബില്യണ്‍ ഡോളറിന്‍റെ ഇടിവും രേഖപ്പെടുത്തി.

ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ദിവസത്തെ ഇടിവാണിത്. 2019ല്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ 36 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന തകര്‍ച്ചയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യ മക്കെന്‍സി സ്‌കോട്ടില്‍ നിന്നുള്ള വിവാഹ മോചനത്തെത്തുടര്‍ന്നാണ് ജെഫ് ബെസോസിന് ഇത്രയും വലിയ നഷ്ടമുണ്ടായത്. മെക്കെൻസിയുമായി വേ‍ര്‍പിരിഞ്ഞതിനെത്തുടര്‍ന്ന് ആമസോണിൽ മെക്കെൻസിക്കുള്ള ഓഹരികൾ ബെസോസിന് നഷ്ടമായിരുന്നു.

നികുതി വെട്ടിക്കാനായി ലാഭമെടുക്കാതെ നേട്ടം കൊണ്ടുനടക്കുന്നെന്ന് ആക്ഷേപമുയര്‍ന്നതിനാല്‍ കഴിഞ്ഞ വാരാന്ത്യത്തിൽ ട്വിറ്ററിൽ ഇലോണ്‍ മസ്ക് ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിന്‍റെ ഫലം അടിസ്ഥാനമാക്കി ടെസ്‌ലയിൽ തനിക്കുള്ള ഓഹരി വിഹിതത്തിൽ 10ശതമാനം വിറ്റഴിക്കുമെന്ന് മസ്ക് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ ടെസ്‌ലയുടെ ഓഹരിവിലയിൽ അഞ്ചു ശതമാനത്തോളം ഇടിവും നേരിട്ടു. ടെസ്‌ലയിൽ മസ്കിനുള്ള 10ശതമാനം ഓഹരികൾക്ക് 2,000 കോടി ഡോളറാണ് മൂല്യം കണക്കാക്കുന്നത്.

TAGS :

Next Story