ഉത്സവകാല ഷോപ്പിംഗ് പൊടിപൊടിക്കാം; വമ്പൻ ഓഫറുകളുമായി ഇ കൊമേഴ്സ് കമ്പനികൾ

സ്മാർട്ട് ഫോണുകൾക്കു 70 ശതമാനം വരെ ഓഫറുകളാണ് ആമസോണും, ഫ്ലിപ്പ്കാർട്ടും പ്രഖ്യാപിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-26 06:15:08.0

Published:

26 Sep 2021 6:15 AM GMT

ഉത്സവകാല ഷോപ്പിംഗ് പൊടിപൊടിക്കാം; വമ്പൻ ഓഫറുകളുമായി ഇ കൊമേഴ്സ് കമ്പനികൾ
X

ഫെസ്റ്റിവൽ സീസൺ വിപണിയിൽ കൊമ്പുക്കോർക്കാൻ തയ്യാറായി രാജ്യത്തെ ഇ കൊമേഴ്സ് കമ്പനികൾ. ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിൽ ആമസോണും ബിഗ് ബില്യൺ ഡേയ്സ് സെയ്ൽ എന്ന പേരിൽ ഫ്ലിപ്കാർട്ടും ഫെസ്റ്റിവൽ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടാതെ മിന്ത്ര, റിലയൻസിന്റെ അജിയോ തുടങ്ങിയവയും മത്സര രംഗത്തുണ്ട്.

ഒക്ടോബർ മൂന്ന് മുതൽ പത്തുവരെയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ ഒക്ടോബർ ഏഴിനായിരുന്നു തീയ്യതി പ്രഖ്യാപിച്ചിരുന്നതെങ്കിലും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫർ അടുത്തമാസം നാലിന് ആരംഭിക്കുന്നതു മുന്നിൽ കണ്ടു തീയ്യതി മാറ്റുകയായിരുന്നു. ടിവി, മറ്റു ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് 70 ശതമാനം വരെ ഇളവുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 50 ലേറെ പുതിയ ലോഞ്ചിംഗുകൾ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിൽ ഉണ്ടാകും. ഈ ദിനങ്ങളിൽ തെരഞ്ഞെടുത്ത ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ചു ഷോപ്പിംഗ് നടത്തുന്നവർക്ക് 10 ശതമാനം വരെ വിലക്കിഴിവും ലഭിക്കും.

ദി ഗ്രേറ്റ് ഇന്ത്യൻ ഓഫർ എന്ന പേരിലാണ് ആമസോൺ ഫെസ്റ്റിവൽ സീസൺ വിൽപ്പനകൾ നടത്തുന്നത്. ഒക്ടോബർ നാലിനാണ് വിൽപ്പന ആരംഭിക്കുന്നത്. സ്മാർട്ട് ഫോണുകൾ, സമാർട്ട് ടിവി ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കമ്പനി 70 ശതമാനം വരെ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോൺ പ്രൈം മെമ്പർഷിപ്പുള്ളവർക്കു പ്രത്യേക ഓഫറുകൾ ലഭിക്കും. കൂടാതെ എല്ലാ ഉത്പന്നങ്ങൾക്കും വിലക്കിഴിവ്, എക്സ്ചേഞ്ച് , ഇഎംഐ എന്നി ഓഫറുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഉണ്ടാകും.മികച്ച ക്യാഷ് ബാക്ക് ഓഫറുകളും നോ കോസ്റ്റ് ഇഎംഐയും സ്മാർട്ട് ടിവികൾക്കു കമ്പനി ഓഫർ ചെയ്യാൻ സാധ്യതയുണ്ട്. കൂടാതെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഡെബിറ്റ് കാർഡ്,ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം വരെയും ഓഫർ ലഭിച്ചേക്കും.ഐ.സി.ഐ.സി.ഐ കാർഡുടമകൾക്ക് 5 ശതമാനവും വിലക്കിഴിവ് ലഭിക്കും.

ഒക്ടോബർ മൂന്ന് മുതൽ പത്തു വരെ ബിഗ് ഫാഷൻ ഫെസ്റ്റിവൽ പ്രഖ്യാപിച്ചിരിക്കുകയാണ് മിന്ത്ര. പ്രധാനമായും ഫാഷൻ, ലൈഫ് സ്റ്റൈൽ, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയ്ക്കെല്ലാം വമ്പിച്ച ഓഫറുകളാണ് മിന്ത്ര പ്രഖ്യാപിച്ചിരിക്കുന്നത്. 7000 ത്തിലേറെ ബ്രാൻഡുകൾക്ക് വിലക്കിഴിവ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

റിലയൻസിന്റെ ഇ കൊമേഴ്സ് സ്ഥാപനമായ അജിയോയും ബിഗ് ബോൾഡ് സെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 50 മുതൽ 90 ശതമാനം വരെ വിലക്കുറവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ മാസം 30 നാണ് ഓഫർ തുടങ്ങുന്നത്. 99 ശതമാനം ഉത്പനങ്ങൾക്കും അജിയോ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story