ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച; കുത്തനെയിടിഞ്ഞ് വിദേശനാണയ കരുതൽ ശേഖരം

റിസർവ് ബാങ്ക് സൂക്ഷിക്കുന്ന വിദേശ കറൻസി ആസ്തിയാണ് ഫോറക്‌സ് എക്‌സ്‌ചേഞ്ച്

MediaOne Logo

Web Desk

  • Updated:

    2022-04-10 04:28:51.0

Published:

10 April 2022 4:28 AM GMT

ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച; കുത്തനെയിടിഞ്ഞ് വിദേശനാണയ കരുതൽ ശേഖരം
X

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ (ഫോറക്‌സ് എക്‌സ്‌ചേഞ്ച്) റെക്കോർഡ് ഇടിവ്. ഏപ്രിൽ ഒന്നിന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം 11.173 ബില്യൺ ഡോളര്‍ കുറഞ്ഞ് 606.475 ബില്യൺ ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് പറയുന്നു. രാജ്യത്തിന്റെ ഫോറക്‌സ് റിസർവിലുണ്ടാകുന്ന എക്കാലത്തെയും വലിയ തിരിച്ചടിയാണിത്.

ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ ഡോളര്‍ വില്‍ക്കുന്നതാണ് കരുതല്‍ ശേഖരം കുറയാനുള്ള കാരണം. റഷ്യ-യുക്രൈൻ സംഘർഷവും തിരിച്ചടിക്ക് കാരണമായി. തുടർച്ചയായ നാലാം ആഴ്ചയാണ് ഫോറക്‌സ് റിസർവിൽ കുറവു രേഖപ്പെടുത്തുന്നത്. നാലാഴ്ചക്കിടെ മാത്രം 26 ബില്യൺ യുഎസ് ഡോളറിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

വിദേശ നാണയ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ കറൻസികളുടെ മൂല്യം ഉയരുന്നതും താഴുന്നതും വിദേശ കറൻസി ആസ്തികളെ ബാധിക്കാറുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ആഘാതങ്ങൾ ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിന് കുറച്ച് നാൾ കൂടി ഭീഷണിയായി തുടരുമെന്ന് ബ്രിട്ടീഷ് നിക്ഷേപക സ്ഥാപനമായ ബാർക്ലേയ്‌സ് വിലയിരുത്തുന്നു.

റിസർവ് ബാങ്ക് സൂക്ഷിക്കുന്ന വിദേശ കറൻസി ആസ്തിയാണ് ഫോറക്‌സ് എക്‌സ്‌ചേഞ്ച്. ബാങ്ക് നോട്ടുകൾ, നിക്ഷേപം, ബോണ്ടുകൾ, ട്രഷറി ബില്ലുകൾ, മറ്റു ഗവൺമെന്റ് സെക്യൂരിറ്റികൾ തുടങ്ങിയവയെല്ലാം ഫോറക്‌സ് എക്‌സ്‌ചേഞ്ചിന്‍റെ ഭാഗമാണ്. ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ വിദേശ നാണയ കരുതൽ ശേഖരമുള്ള രാഷ്ട്രം. മൂന്നു ലക്ഷം കോടി വിദേശകറൻസിയാണ് അയല്‍രാജ്യം സൂക്ഷിക്കുന്നത്.

Summary: The forex reserves recorded the highest ever fall for the week ended April 1, sliding by $11.173 billion to $606.475 billion as the currency came under pressure due to geopolitical developments, according to the RBI data released on Friday.

TAGS :

Next Story