Quantcast

നിലയില്ലാതെ സ്വർണവില; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ, ഇന്നും കുറഞ്ഞു

തുടര്‍ച്ചയായ മൂന്നാം ദിനമാണ് വിലയിടിയുന്നത്

MediaOne Logo
നിലയില്ലാതെ സ്വർണവില; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ, ഇന്നും കുറഞ്ഞു
X

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 760 രൂപ കുറഞ്ഞ് 1,17,080 രൂപയിലെത്തി. ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,635 രൂപയായി. ഇന്നലെ 1,18,960 രൂപയായിരുന്നു പവന്‍ വില. തുടര്‍ച്ചയായ മൂന്നാം ദിനമാണ് വിലയിടിയുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവില്‍ സ്വർണം.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അയവില്ലാതെ തുടരുന്നത് ആഗോള വിപണികളെ ഉലച്ച സാഹചര്യത്തിലാണ് സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകുന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ കുത്തനെ ഉയര്‍ന്ന വില പിന്നീട് എണ്ണ വില കുതിക്കാന്‍ തുടങ്ങിയതോടെ താഴോട്ടിറങ്ങുകയായിരുന്നു.

യുദ്ധത്തിന്റെ തുടക്കത്തില്‍ കുത്തനെ ഉയര്‍ന്ന വില പിന്നീട് എണ്ണ വില കുതിക്കാന്‍ തുടങ്ങിയതോടെ താഴോട്ടിറങ്ങുകയായിരുന്നു. ഡോളര്‍ ശക്തിപ്പെട്ടതും സ്വര്‍ണത്തിന് തിരിച്ചടിയായി.

TAGS :

Next Story