രണ്ട് ദിവസത്തെ വര്‍ധനവിന് പിന്നാലെ സ്വര്‍ണവില കുറഞ്ഞു
ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ഒരു ശതമാനത്തിലേറെ വില വര്‍ധിച്ചു

- Updated:
2026-11-10 04:32:54

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,210 രൂപയായി. ഇന്നലെ 1,06,040 രൂപയായിരുന്നു പവന്‍ വില. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനവിന് പിന്നാലെയാണ് വില കുറഞ്ഞത്.
18 കാരറ്റ് സ്വര്‍ണത്തിന് 86,480 രൂപയാണ് പവന്‍ വില. ഗ്രാമിന് 10,810 രൂപ. 14 കാരറ്റ് സ്വര്‍ണത്തിന് പവന് 67,640 രൂപയും ഗ്രാമിന് 8455 രൂപയുമാണ്. വെള്ളിക്ക് ഗ്രാമിന് 205 രൂപയും 10 ഗ്രാമിന് 2050 രൂപയുമാണ്.
ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ഒരു ശതമാനത്തിലേറെ വില വര്‍ധിച്ചു. സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4111 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. വെള്ളി രണ്ടര ശതമാനത്തോളം വര്‍ധിച്ച് 52.99 ഡോളര്‍ എന്ന നിലയിലുമാണ്.
Next Story
Adjust Story Font
16
