എച്ച്.ഡി.എഫ്.സിയും എച്ച്.ഡി.എഫ്.സി ബാങ്കും ഒന്നാവുന്നു

സ്വതന്ത്ര ഡയറക്ടർമാരുടെ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലയിക്കാനുള്ള തീരുമാനം

MediaOne Logo

Web Desk

  • Updated:

    2022-04-04 13:17:15.0

Published:

4 April 2022 1:17 PM GMT

എച്ച്.ഡി.എഫ്.സിയും എച്ച്.ഡി.എഫ്.സി ബാങ്കും ഒന്നാവുന്നു
X

ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഹൗസിങ് ഫിനാൻസ് കമ്പനിയായ എച്ച്.ഡി.എഫ്.സി ലിമിറ്റഡിനെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആയ എച്ച്.ഡി.എഫ്.സിയിൽ ലയിപ്പിക്കുന്നു.റിസർവ് ബാങ്കിന്റെയും മറ്റ് നിയന്ത്രണ സംവിധാനങ്ങളുടെയും അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലയനമെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് അറിയിച്ചു.

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 42 ഷെയറുകൾ എച്ച്.ഡി.എഫ്.സിയുടെ 25 ഷെയറുകൾക്കു തുല്യമായിരിക്കും എന്ന അനുപാതത്തിലാണ് ലയനമെന്ന് റെഗുലേറ്ററി ഫയലിങ്ങിൽ പറയുന്നു.

സ്വതന്ത്ര ഡയറക്ടർമാരുടെ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലയിക്കാനുള്ള തീരുമാനം. ഇന്നു ചേർന്ന ബോർഡ് യോഗം ലയനത്തിന് അംഗീകാരം നൽകിയതായും ഫയലിങ്ങിൽ പറയുന്നു.

TAGS :

Next Story