Quantcast

അംബാനിയെ പിന്നിലാക്കി അദാനി കുതിക്കുന്നു; എങ്ങനെ ഈ നേട്ടം?

ഇക്കൊല്ലം മാത്രം 5500 കോടി ഡോളറിന്റെ ആസ്തി വർധനയാണ് അദാനിക്കുണ്ടായത്

MediaOne Logo

Web Desk

  • Published:

    25 Nov 2021 8:01 AM GMT

അംബാനിയെ പിന്നിലാക്കി അദാനി കുതിക്കുന്നു; എങ്ങനെ ഈ നേട്ടം?
X

മുംബൈ: മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ശതകോടീശ്വരപ്പട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗൗതം അദാനി. ബ്ലൂംബർഗ് ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരം 88.8 ബില്യൺ യുഎസ് ഡോളറാണ് അദാനി ഗ്രൂപ്പ് ചെയർമാന്റെ ആസ്തി. അംബാനിയുടെ ആസ്തി 91 ബില്യൺ ഡോളറും. ഈ വർഷം അദാനിയുടെ ആസ്തിയിലുണ്ടായ വർധനയാണ് അംബാനിയെ പിന്നിലാക്കാന്‍ ഇടയാക്കിയത്. ഇക്കൊല്ലം മാത്രം 5500 കോടി ഡോളറിന്റെ ആസ്തി വർധനയാണ് അദാനിക്കുണ്ടായത്. അംബാനിക്കുണ്ടായത് 1430 കോടി ഡോളർ മാത്രം. 2015 മുതല്‍ അംബാനി കൈയടക്കി വച്ച സ്ഥാനമാണ് അദാനി സ്വന്തമാക്കിയത്.

ആഗോള കോടീശ്വരപ്പട്ടികയിൽ ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌കാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ഫ്രഞ്ച് നിക്ഷേപകനായ ബെർണാഡ് അർണാൾട്ട് മൂന്നാമതും. അംബാനി 12-ാമതും അദാനി 13-ാമതുമാണ്. പട്ടികയിൽ ആകെ അഞ്ഞൂറു പേരാണ് ഉള്ളത്.

റിലയൻസിന് ഏറ്റ അടി

സൗദി എണ്ണഭീമനായ സൗദി ആരാംകോയുമായുള്ള കരാർ റദ്ദായതാണ് റിലയൻസ് ഇൻഡസ്ട്രീസിന് വലിയ തിരിച്ചടിയുണ്ടാക്കിയത്. ലോകത്ത് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന കമ്പനിയാണ് ദഹ്‌റാൻ ആസ്ഥാനമായ ആരാംകോ. ടെക് ഭീമന്മാരായ ആപ്പിളിനെയും ഗൂഗ്‌ളിനെയും മൈക്രോസോഫ്റ്റിനെയും പിന്തള്ളിയാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കിയത്. കുതിച്ചുയരുന്ന എണ്ണ വിലയാണ് ആരാംകോയുടെ കീശ വീർപ്പിച്ചത്.


റിലയൻസിന്റെ ഓയിൽ ടു കെമിക്കൽസ് യൂണിറ്റിൽ 1500 കോടി ഡോളർ മൂല്യമുള്ള 20 ശതമാനം ഓഹരികൾക്കായി 2019 ഓഗസ്റ്റിലാണ് ആരാംകോ അനൗദ്യോഗിക കരാർ ഒപ്പുവച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കമ്പനി ഇതിൽനിന്നു പിന്മാറുകയായിരുന്നു. പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല.

അദാനിയുടെ കുതിപ്പ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഷ്ടക്കാരനായി അറിയപ്പെടുന്ന ഗൗതം അദാനിക്ക് ഏതാനും വർഷങ്ങളായി മികച്ച വളർച്ചയാണ് വിപണിയിൽ നേടിയെടുക്കാനായിട്ടുള്ളത്. 2013ൽ ഇന്ത്യയിലെ അതിസമ്പന്നപ്പട്ടികയിൽ 23-ാമതായിരുന്നു അദാനി. എന്നാൽ കുറച്ചു വർഷം കൊണ്ട് വൻകുതിപ്പാണ് അദാനിയുടെ കമ്പനികൾ നടത്തിയത്.


പുനരുപയോഗ ഊർജ മേഖലയിലെ അദാനി ഗ്രീൻ ഓഹരി വിപണിയിൽ നടത്തിയ കുതിപ്പാണ് ഇപ്പോൾ അദാനിക്ക് സഹാകരമായിട്ടുള്ളത്. അദാനി എന്റർപ്രൈസസ്, അദാനി ട്രാൻസ്മിഷൻ, അദാനി പവർ തുടങ്ങിയ കമ്പനികളും ഓഹരി വിപണിയിൽ മികച്ച നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.

Adani Group Chairman Gautam Adani has raced past Reliance Industries Chairman Mukesh Ambani to emerge as Asia's richest man. He pipped Reliance Industries' Chairman and Managing Director Mukesh Ambani, who had held the spot since 2015

TAGS :

Next Story