വായ്പ വേണമെങ്കിൽ ഈ സ്‌കോറിനെ കുറിച്ചറിയണം

സാമ്പത്തിക അച്ചടക്കമുള്ള ഏതൊരാൾക്കും വായ്പ നൽകാൻ ദാതാവിന് പ്രയാസമുണ്ടാകില്ല. അതുകൊണ്ട് തന്നെ ക്രെഡിറ്റ് സ്‌കോർ കൃത്യമായി ഉയർന്നുനിൽക്കാൻ വേണ്ട കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്.

MediaOne Logo

Web Desk

  • Updated:

    2022-11-04 07:59:49.0

Published:

4 Nov 2022 8:00 AM GMT

വായ്പ വേണമെങ്കിൽ ഈ സ്‌കോറിനെ കുറിച്ചറിയണം
X

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പതിവായി കേൾക്കുന്ന ഒരു വാക്കാണ് ക്രെഡിറ്റ് സ്‌കോർ. പ്രത്യേകിച്ച് എന്തെങ്കിലും വായ്പയെടുക്കാനായി നോക്കിയാലാണ് ക്രെഡിറ്റ് സ്‌കോർ ഒരു വിഷമയാകുന്നത്. ഇത് നോക്കിയാണ് വായ്പ അനുവദിക്കണോ വേണ്ടയോ എന്നൊക്കെ സ്ഥാപനങ്ങൾ തീരുമാനിക്കുന്നത്. ഫിൻടെക് ആപ്പുകളുടെ കാലം കൂടിയായതിനാൽ ക്രെഡിറ്റ ്‌സ്‌കോറിന് വലിയ പ്രാധാനമുണ്ട്. അതുകൊണ്ട് തന്നെ ക്രെഡിറ്റ് എന്താണ് ക്രെഡിറ്റ് സ്‌കോർ എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.

എന്താണ് ക്രെഡിറ്റ്‌സ്‌കോർ?

ഒരു വായ്പ എടുത്താൽ തിരിച്ചടക്കാനുള്ള ശേഷിയുണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന സൂചനയാണിത്. നേരത്തെ നിങ്ങൾ നടത്തിയ സാമ്പത്തിക ഇടപാടുകളെ അടിസ്ഥാനമാക്കിയാണ് ക്രെഡിറ്റ് സ്‌കോർ നിശ്ചയിക്കുന്നത്. നേരത്തെ എടുത്ത വായ്പകളും തിരിച്ചടവും സാമ്പത്തിക ശേഷിയുമാണ് ക്രെഡിറ്റ് സ്‌കോർ നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനം. ഉപഭോക്താവിന് വായ്പ ലഭിക്കാനുള്ള യോഗ്യതയുണ്ടോ എന്നതാണ് ക്രെഡിറ്റ് സ്‌കോർ പറയുന്നത്. മുന്നൂറ് മുതൽ 850 വരെയുള്ള നമ്പറുകളാണ് ക്രെഡിറ്റ് സ്‌കോറായി നിശ്ചയിച്ചിരിക്കുന്നത്. മുമ്പ് വായ്പാ തിരിച്ചടവുകളിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ ക്രെഡിറ്റ് സ്‌കോർ ഏജൻസികൾ പരിശോധിച്ചാണ് സ്‌കോർ തീരുമാനിക്കുന്നത്.

ഉയർന്ന ക്രെഡിറ്റ് സ്‌കോർ ഉള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ സാമ്പത്തിക അച്ചടക്കമാണ് ക്രെഡിറ്റ് സ്‌കോർ നിർണയിക്കുന്നതെന്നും പറയാം. സാമ്പത്തിക അച്ചടക്കമുള്ള ഏതൊരാൾക്കും വായ്പ നൽകാൻ ദാതാവിന് പ്രയാസമുണ്ടാകില്ല. അതുകൊണ്ട് തന്നെ ക്രെഡിറ്റ് സ്‌കോർ കൃത്യമായി ഉയർന്നുനിൽക്കാൻ വേണ്ട കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. വായ്പകൾ ഭാവിയിൽ ആവശ്യമായി വരുമെന്ന് മുൻധാരണയുണ്ടെങ്കിൽ ക്രെഡിറ്റ് സ്‌കോർ ഉയർത്താൻ വേണ്ട കാര്യങ്ങളിൽ ഇപ്പോൾ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്.

ക്രെഡിറ്റ് ഏജൻസികൾ

ക്രെഡിറ്റ് റിപ്പോർട്ടിങ് കമ്പനികളെയാണ് ക്രെഡിറ്റ് ഏജൻസികൾ എന്ന് വിളിക്കുന്നത്. ക്രെഡിറ്റ് ബ്യൂറോ, കൺസ്യൂമർ റിപ്പോർട്ടിങ് ഏജൻസികൾ എന്നൊക്കെ ഇവയെ വിളിക്കാം. ഈ കമ്പനികൾ ക്രെഡിറ്റ് യോഗ്യത അളന്ന് കണക്കാക്കുകയും റിപ്പോർട്ടുകൾ ആവശ്യമുള്ളവർക്ക് വിൽക്കുകയും ചെയ്യുന്നു. എല്ലാ വായ്പാ ഉപഭോക്താക്കളുടെയും വിവരങ്ങളും തിരിച്ചടവ് സംബന്ധിച്ച റിപ്പോർട്ടുകളും ശേഖരിക്കുകയാണ് ഇവർ ചെയ്യുന്നത്. ഓരോ ഉപഭോക്താക്കളും ബാങ്കുകളിൽ നിന്നെടുത്ത വായ്പാ തുക എത്രയാണെന്നും തിരിച്ചടവ് എത്രയായെന്നുമൊക്കെ ഇവർക്ക് മനസിലാക്കാനാകും. ഇതുകണക്കിലെടുത്താണ് ഇവർ ക്രെഡിറ്റ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്. ട്രാൻസ്‌യൂനിയൻ ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യാ(ലിമിറ്റഡ് അല്ലെങ്കിൽ സിബിൽ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രെഡിറ്റ് ഏജൻസി. ഇക്വിഫാക്‌സ്,എക്‌സ്പീരിയൻ,ക്രിഫ് ഹൈ മാർക് തുടങ്ങി നിരവധി ക്രെഡിറ്റ് ബ്യൂറോകൾ രാജ്യത്തുണ്ട്. 300 നും 9010 നും ഇടയിലുള്ള മൂന്നക്ക നമ്പറാണ് സിബിൽ നൽകുന്ന ക്രെഡിറ്റ് സ്‌കോർ. 750 ന് മുകളിലുള്ള സ്‌കോർ ഉള്ളവർക്ക് വായ്പാ യോഗ്യത കൂടുതലാണ്. ക്രെഡിറ്റ് കാർഡ് പരിധിയുടെ 30% വരെ ഉപയോഗിക്കുന്നവർക്ക് സ്‌കോർ കൂടുതലാണ്. ഇടക്കിടെ ക്രെഡിറ്റ് യോഗ്യത പരിശോധിക്കുന്ന ശീലവും ക്രെഡിറ്റ് സ്‌കോർ കുറയും.

TAGS :

Next Story