ഒരു കൊല്ലം കൊണ്ട് ഒരു ലക്ഷം രണ്ടേകാൽ ലക്ഷം രൂപയായി; മധുരമൂറും മാജിക്കുമായി ഒരു ഓഹരി

MediaOne Logo

Web Desk

  • Updated:

    2022-10-10 08:50:52.0

Published:

10 Oct 2022 8:08 AM GMT

ഒരു കൊല്ലം കൊണ്ട് ഒരു ലക്ഷം രണ്ടേകാൽ ലക്ഷം രൂപയായി; മധുരമൂറും മാജിക്കുമായി ഒരു ഓഹരി
X

ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുമ്പോൾ മാന്യമായ നേട്ടമാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത് . വരും നാളുകളിൽ വലിയ വരുമാനം കൊയ്യാൻ സാധ്യതയുള്ള ഓഹരികൾ മനസിലാക്കി വേണം നമ്മുടെ പണം മാർക്കറ്റിൽ ചെലവിടാൻ.നിക്ഷേപിച്ച് രണ്ടോ മൂന്നോ വർഷം കൊണ്ടാണ് പല ഓഹരികളും മികച്ച വരുമാനം നൽകിത്തുടങ്ങുക. ദീർഘകാലത്തിൽ വരുമാനം പ്രതീക്ഷിക്കുന്ന ചില ഓഹരികൾ പോലും നിക്ഷേപകരുടെ കണക്കുകൂട്ടലുകളൊക്കെ തെറ്റാണെന്ന് തെളിയിച്ച് ചുരുങ്ങിയ കാലം കൊണ്ട് തന്നെ അവർ വിചാരിക്കുന്നതിനേക്കാൾ ലാഭം നൽകും. കഴിഞ്ഞ ഒരു വർഷമായി വലിയ ലാഭം നൽകികൊണ്ട് കുതിച്ചുയരുന്ന രണ്ട് ഓഹരികളുണ്ട്. പഞ്ചസാര ഉൽപ്പാദകരായ 'അഗർ ഷുഗർ വർക്‌സ്' ആണ് ഈ ഓഹരി.അഗർ ഷുഗർ വർക്‌സിന്റെ ഓഹരികൾ ഒരു വർഷം കൊണ്ട് 126.32 % വളർന്നിട്ടുണ്ട്.

അഗർ ഷുഗർ വർക്‌സ്

പഞ്ചസാര ഉൽപ്പാദന ബിസിനസ് മേഖലയിൽ 75 വർഷത്തെ പാരമ്പര്യമുള്ള കമ്പനിയാണിത്. പ്രതിദിനം 18000 ടിസിഡിയാണ് പഞ്ചസാര ഉൽപ്പാദനശേഷി. ഇതിൽ നിന്ന് തന്നെ എത്രമാത്രം വലിയ വ്യവസായ യൂനിറ്റാണ് കമ്പനിയുടേതെന്ന് വ്യക്തമാണ്. 767.81 കോടിയുടെ വിപണി മൂല്യമുള്ള കമ്പനിയുടെ ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വർഷം കൊണ്ട് 126.32 ശതമാനം വളർന്ന് നിക്ഷേപകരുടെ ഫണ്ട് വലിയതോതിൽ വർധിപ്പിച്ച് നൽകിയിട്ടുണ്ട് കമ്പനി. 2021 ഒക്ടോബർ 11 ന് ഒരു ഓഹരിക്ക് വെറും 30 രൂപ നൽകിയാൽ മതിയായിരുന്നു. എന്നാൽ 2022 ഒക്ടോബർ 10ന് ഈ ഓഹരി വാങ്ങാൻ 68.25 രൂപ നൽകേണ്ടി വരും. വളരെ ചുരുങ്ങിയ കാലം കൊണ്ട് കുത്തനെയാണ് ഓഹരി കുതിച്ചുയർന്നത്. ഇന്ന് പൊതുവേ പഞ്ചസാര ഓഹരികൾക്ക് നാഷനൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ സെൻസെക്‌സിലും വലിയ നേട്ടമില്ലെങ്കിലും ഈ ഓഹരിക്ക് കുതിപ്പ് തന്നെയാണ് . 5.46% ആണ് ഇന്ന് ഓഹരി ഉയർന്നത്. ഒരു വർഷം മുമ്പ് ഒരു ലക്ഷം നിക്ഷേപിച്ച ഓഹരി ഉടമകൾക്ക് 2,26,000 രൂപയായി മടക്കികിട്ടിയിട്ടുണ്ടാകും.

52 ആഴ്ചയിലെ അതായത് ഒരു വർഷക്കാലയളവിലുള്ള ഓഹരിയുടെ ഏറ്റവും ഉയർന്ന നിലവാരം 86.50 രൂപയാണ്.ഇക്കാലയളവിലെ ഏറ്റവും താഴ്ന്ന വില നിലവാരം 25.30 രൂപയുമാണ്. ഇന്ന് 3675126 ആണ് ഇടപാട് നടക്കുന്ന ഓഹരിയുടെ ആകെ എണ്ണത്തെ സൂചിപ്പിക്കുന്ന വോളിയം. ഓഹരി വിപണി വെള്ളിയാഴ്ച ക്ലോസ് ചെയ്യുമ്പോൾ 64.9 രൂപയിലായിരുന്നു നിലവാരം. 2022 മാർച്ചിൽ രേഖപ്പെടുത്തിയ വാർഷികാടിസ്ഥാനത്തിലുള്ള അറ്റ ലാഭം 43.32 കോടിരൂപയാണ്. മുൻവർഷം 17.05 കോടിയായിരുന്നു.

വരും ദിവസങ്ങളിലും ഈ പഞ്ചസാര ഓഹരി വളരാനുള്ള സാധ്യതകളാണ് കാണുന്നത്. ഓഹരിയുടെ മുന്നേറ്റം അളന്നാൽ 14 ദിവസത്തെ ആർഎസ്‌ഐ 80 ആണ് ടെക്‌നിക്കൽ ചാർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഓഹരി മുന്നേറ്റം തുടരുമെന്ന് തന്നെ വ്യക്തമാക്കുന്നു. എൻഎസ്ഇയിൽ ഇക്കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ വലിയ നഷ്ടങ്ങളൊന്നും ഓഹരിക്കുണ്ടായിട്ടില്ല. ഇക്കാലയളവിൽ 461.89 % വളർന്നിട്ടുണ്ട് അഗർ ഷുഗർ ഓഹരികൾ.

നമ്മുടെ രാജ്യത്തെ പഞ്ചസാര വ്യവസായത്തിന്റെ വാർഷിക ഉൽപ്പാദനത്തിന്റെ ഇപ്പോഴത്തെ മൂല്യം ഏകദേശം 80,000 കോടി രൂപയാണ്. 2021 ഒക്ടോബറിൽ പഞ്ചസാര വ്യവസായമേഖലയിൽ അധികം വരുന്ന കരിമ്പുകളിൽ നിന്ന് എഥനോൾ ഉൽപ്പാദിപ്പിക്കാൻ വ്യവസായികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. വാഹന മേഖലയിലെ ഇന്ധനത്തിനൊപ്പം സംയോജിപ്പിക്കുന്ന എഥനോളിന് വിപണിയിൽ വലിയ ഡിമാന്റായതിനാൽ പഞ്ചസാര ഉൽപ്പാദന കമ്പനികൾക്ക് വലിയ നേട്ടമാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കഴിഞ്ഞ ഒരു വർഷം കൊണ്ട് പഞ്ചസാര കമ്പനികളുടെ ഓഹരികൾക്കും വലിയ കുതിപ്പാണ് വിപണിയിലുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കമ്പനികളുടെ ഓഹരികൾക്ക് വരും ദിവസങ്ങളിൽ നേട്ടം കൊയ്യാനുള്ള ശേഷിയും കൂടിക്കൊണ്ടിക്കുന്നുവെന്നാണ് വിലയിരുത്തലുകൾ.

2021 ഒക്ടോബറിൽ പഞ്ചസാര ഉൽപ്പാദകരോട് സർക്കാർ അധിക കരിമ്പ് സ്റ്റോക്ക് എത്തനോൾ ഉൽപാദനത്തിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു, അത് പെട്രോളുമായി സംയോജിപ്പിച്ച് വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കാം. കൂടാതെ, അധിക പഞ്ചസാര ഉൽപാദനത്തിന്റെ രാജ്യത്തിന്റെ പ്രശ്‌നത്തിനുള്ള മികച്ച ഉത്തരമാണിത്. അതിനെ തുടർന്ന് എഥനോൾ നിർമാണത്തിന് സർക്കാർ ഇരട്ടി പ്രോത്സാഹനം നൽകിയതോടെ പഞ്ചസാര കമ്പനി ഓഹരികൾ കുതിച്ചുയർന്നു

TAGS :

Next Story