Quantcast

അഞ്ച് വര്‍ഷത്തിനിടെ 2,300 ശതമാനം റിട്ടേണ്‍; വന്‍ കുതിപ്പ് നടത്തിയ ഓഹരിയറിയാം

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും കമ്പനിയുടെ ഓഹരികള്‍ വ്യാപാരം നടത്തുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    3 Aug 2026 5:04 PM IST

share market updates
X

മുംബൈ: അഞ്ച് വര്‍ഷത്തിനിടെ 2300 ശതമാനം നേട്ടം. കേള്‍ക്കുമ്പോള്‍ അദ്ഭുതകരമായി തോന്നുമെങ്കിലും അത്തരത്തിലൊരു ഓഹരിയുണ്ട്. ഇന്തോ തായ് സെക്യൂരിറ്റി സര്‍വീസാണ് വന്‍ നേട്ടമുണ്ടാക്കിയത്. ഇപ്പോള്‍ ഈ ഓഹരി വാര്‍ത്തകളില്‍ ഇടംപിടിക്കാനും ഒരു കാരണമുണ്ട്. വന്‍ നേട്ടമുണ്ടാക്കിയ കമ്പനി കഴിഞ്ഞ ദിവസം ലോവര്‍ സര്‍ക്യൂട്ട് ഭേദിച്ചു. 20 ശതമാനം നഷ്ടം ഒറ്റദിവസം ഉണ്ടാക്കിയാണ് കമ്പനി ലോവര്‍ സര്‍ക്യൂട്ട് ഭേദിച്ചത്.

നിലവില്‍ 170 രൂപക്കാണ് വിപണിയില്‍ ഇന്തോ തായ് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ അഞ്ച് ട്രേഡിങ് സെഷനുകളിലൂടെ 24.27 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി. ഒരു മാസത്തിനിടെ 32.69 ശതമാനവും ആറ് മാസത്തിനിടെ 30.23 2026ല്‍ 39.54 ശതമാനം എന്നിങ്ങനെ നഷ്ടം നേരിട്ടു. എന്നാല്‍, അഞ്ച് വര്‍ഷത്തിനിടെ ഓഹരിക്ക് 2300 ശതമാനം നേട്ടവുമുണ്ടായി.

ഇന്ദോര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. 1995ലാണ് സ്ഥാപനം രുപീകൃതമായത്. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും കമ്പനിയുടെ ഓഹരികള്‍ വ്യാപാരം നടത്തുന്നുണ്ട്. വിദേശനിക്ഷേപകരും ഇന്ത്യന്‍ നിക്ഷേപകരും നടത്തിയ വന്‍ വില്‍പനയാണ് ഓഹരിയുടെ തിരിച്ചടിക്കുള്ള പ്രധാനകാരണം.

TAGS :

Next Story