Quantcast

രണ്ടാംദിനത്തിലും നേട്ടമുണ്ടാക്കി ജിയോ; 33 ശതമാനം മുന്നേറ്റം

1,489 രൂപയിലാണ് ജിയോ ഇന്ന് വ്യാപാരം തുടങ്ങിയത്

MediaOne Logo

Web Desk

  • Published:

    29 Oct 2026 10:45 AM IST

jio, family planning, tech
X

മുംബൈ: ഓഹരി വിപണിയില്‍ രണ്ടാം ദിനത്തിലും നേട്ടമുണ്ടാക്കി റിലയന്‍സ് ജിയോ. അഞ്ച് ശതമാനം നേട്ടത്തോടെയാണ് ജിയോ ഇന്ന് വ്യാപാരം തുടങ്ങിയത്. ഇതോടെ ഐപിഒ വിലയില്‍ നിന്ന് ജിയോ പ്ലാറ്റ്‌ഫോംസ് ഓഹരികളുടെ വില 33 ശതമാനം ഉയര്‍ന്നു. 1,489 രൂപയിലാണ് ജിയോ ഇന്ന് വ്യാപാരം തുടങ്ങിയത്. രണ്ട് ട്രേഡിങ് സെഷനുകളിലായി വന്‍ നേട്ടമാണ് ജിയോക്ക് ഉണ്ടായത്.

ബിഎസ്ഇയിലും എന്‍എസ്ഇയിലും ജിയോപ്ലാറ്റ്‌ഫോംസ് ഓഹരികള്‍ 21 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയില്‍ വ്യാപാരത്തിനിടക്ക് 27.23 ശതമാനം നേട്ടം ജിയോക്ക് ഉണ്ടായിരുന്നു. എന്‍എസ്ഇയിലും ഒരുഘട്ടത്തില്‍ 27 ശതമാനത്തിലേറെ നേട്ടം ജിയോക്ക് ഉണ്ടായി. ഇരു സൂചികകളിലും 26 ശതമാനം നേട്ടത്തോടെയാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

നിലവിലെ അവസ്ഥയില്‍ ജിയോ ഓഹരികള്‍ ദീര്‍ഘകാലത്തേക്ക് കൈയില്‍ വെക്കുന്നതാണ് നിക്ഷേപകര്‍ക്ക് അനുകൂലമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. താരിഫ് വര്‍ധന വൈകല്‍, എതിരളികളില്‍ നിന്നുള്ള കടുത്ത മത്സരം, പ്രതീക്ഷിച്ചതിലും കൂടുതല്‍ മൂലധനച്ചെലവ് ഉയരുക. ഈ സാഹചര്യങ്ങള്‍ മാത്രമേ ജിയോ ഓഹരികളുടെ വില ദീര്‍ഘകാലത്തേക്ക് ഇടിയുന്നതിലേക്ക് നയിക്കു എന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍.

TAGS :

Next Story