Quantcast

ചാഞ്ചാടിയാടി സ്വര്‍ണവില; പവന് 2,360 രൂപ കുറഞ്ഞു

18 കാരറ്റിന് ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയായി

MediaOne Logo

Web Desk

  • Updated:

    2026-11-25 05:45:55

Published:

25 Nov 2026 9:49 AM IST

ചാഞ്ചാടിയാടി സ്വര്‍ണവില; പവന് 2,360 രൂപ കുറഞ്ഞു
X

കൊച്ചി: സ്വർണവിലയിൽ ചാഞ്ചാട്ടം. 22 കാരറ്റിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് ഗ്രാമിന് 11420 രൂപയായി. ഇന്നലെ 115 രൂപ ഗ്രാമിന് വർധിച്ചിരുന്നു . ഒരു പവന് 91360 രൂപയാണ് ഇന്നത്തെ വില.

18 കാരറ്റിന് ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയായി. പവന് 74,760 രൂപയാണ് ഇന്നത്തെ വില.14 കാരറ്റിന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 7,315 രൂപയിലെത്തി. പവന് 58,520 രൂപയാണ്. 9 കാരറ്റിന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 4,720 രൂപയും പവന് 37,760 രൂപയുമാണ് നിരക്ക്. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 165 രൂപയിലും 10 ഗ്രാമിന് 1,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,550 ഡോളറിനും വെള്ളി 40.70 ഡോളറിനും സമീപമാണ്. നവംബർ 10ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവുകൾക്കു പിന്നാലെയും വിപണിയിൽ ശക്തമായ തിരിച്ചുകയറ്റം ഉണ്ടായിട്ടില്ല. അമേരിക്കൻ ഓഹരി വിപണിയിലെ തളർച്ചയും ഡോളറിന്റെ നീക്കങ്ങളും നിക്ഷേപകരുടെ പണലഭ്യതാ സമ്മർദവും സ്വർണ്ണത്തെ ബാധിക്കുന്നുണ്ട്. ഉയർന്ന വിലയിൽ വൻതോതിൽ സ്വർണം വാങ്ങിയ വലിയ നിക്ഷേപകർ ഇപ്പോഴത്തെ വിലയിടിവിൽ വലിയ നഷ്ടത്തിലാണ്. നഷ്ടം നികത്താൻ കൂടുതൽ നിക്ഷേപം നടത്താനുള്ള ശേഷി കുറഞ്ഞതും വില താഴുമ്പോൾ വാങ്ങൽ പിന്തുണ ദുർബലമാകാൻ കാരണമായിട്ടുണ്ട്.

മാർജിൻ കോളുകളും പണലഭ്യതാ ആവശ്യങ്ങളും ചില നിക്ഷേപകരെ കൈവശമുള്ള സ്വർണം വിറ്റഴിക്കാനും പ്രേരിപ്പിക്കുന്നു. അമേരിക്കൻ സാമ്പത്തിക സൂചികകളും ഫെഡറൽ റിസർവിന്റെ പലിശനയ സൂചനകളുമായിരിക്കും ഇനി സ്വർണ വിപണിയുടെ ഗതി നിർണയിക്കുക. 3,500 ഡോളർ നിർണായക പിന്തുണാ നിലവാരമാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷമടക്കം ഭൗമ രാഷ്ട്രീയ കാലാവസ്ഥ പ്രശ്‌നസങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

അതേസമയം, സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര മാര്‍ക്കറ്റിലെ ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. ഡോളറിന്റെ മൂല്യത്തിലെ കയറ്റിറക്കങ്ങള്‍ ആഗോള വിപണിയില്‍ അലയടിക്കും. ഇത് ഇന്ത്യന്‍ വിപണിയിലും അലയൊലികളുണ്ടാക്കും.

TAGS :

Next Story