'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040'കോണ്‍ക്ലേവ് നാളെ
കൊണ്ടോട്ടിയുടെ കാര്‍ഷിക, വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസം മേഖലകളുടെ ഭാവി സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം

കൊണ്ടോട്ടി: കൊണ്ടോട്ടിയുടെ വികസനം ചര്‍ച്ച ചെയ്യാനും നാടിന്റെ ഭാവി രൂപപ്പെടുത്താനുള്ള ആശയങ്ങള്‍ പങ്കുവെക്കാനുമായി കൊണ്ടോട്ടിയില്‍ വികസന കോണ്‍ക്ലേവ് നടക്കുന്നു. 'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 ഡെവലപ്മെന്റ് കോണ്‍ക്ലേവ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന വികസന കോണ്‍ക്ലേവ് നാളെ കൊണ്ടോട്ടി റോസിയ ഇന്റര്‍നാഷനല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പരിപാടി.
കൊണ്ടോട്ടിയുടെ കാര്‍ഷിക, വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസം മേഖലകളുടെ ഭാവി സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം നിര്‍വഹിക്കും. ടി.പി അഷ്റഫലി എംഎല്‍എ സ്വാഗതം പറയുന്ന ചടങ്ങില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി അധ്യക്ഷത വഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും. ടി.വി. ഇബ്രാഹിം എംഎല്‍എ, പി.എ. ജബ്ബാര്‍ ഹാജി, ജില്ലാ കലക്ടര്‍ വിനയ് ഗോയല്‍ ഐഎഎസ് തുടങ്ങിയവരും പങ്കെടുക്കും.
Adjust Story Font
16

