'ഭാവി പദ്ധതികൾ വിശദീകരിച്ചു'; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ യുസുഫലി

തങ്ങളുടെ കമ്പനിയുടെ ഇന്ത്യയിലെ ഭാവി പദ്ധതികളെയും നിക്ഷേപങ്ങളെയും കുറിച്ച് കൂടിക്കാഴ്ചയിൽ വിവരിച്ചതായും പ്രധാനമന്ത്രിയുടെ വിലപ്പെട്ട അനുഗ്രഹം തേടിയതായും എം.എ യുസുഫലി ഫേസ്ബുക്കിൽ കുറിച്ചു

MediaOne Logo

Web Desk

  • Updated:

    2022-06-01 15:37:40.0

Published:

1 Jun 2022 3:35 PM GMT

ഭാവി പദ്ധതികൾ വിശദീകരിച്ചു; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ യുസുഫലി
X

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി വ്യവസായ പ്രമുഖൻ എം.എ യുസുഫലി. ന്യൂഡൽഹി ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയ വിവരം യൂസുഫലി ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെക്കുകയായിരുന്നു.

തങ്ങളുടെ കമ്പനിയുടെ ഇന്ത്യയിലെ ഭാവി പദ്ധതികളെയും നിക്ഷേപങ്ങളെയും കുറിച്ച് കൂടിക്കാഴ്ചയിൽ വിവരിച്ചതായും പ്രധാനമന്ത്രിയുടെ വിലപ്പെട്ട അനുഗ്രഹം തേടിയതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


I am very happy and pleased to meet Shri. Narendra Modiji, Hon'ble Prime Minister of India at PM's Residence 7, Lok...

Posted by Yusuff Ali M.A on Wednesday, June 1, 2022


ഫോബ്സ് സമ്പന്ന പട്ടിക; 5.4 ബില്യൺ ഡോളറുമായി മലയാളികളിൽ ഒന്നാമൻ യൂസുഫലി

ഫോബ്സിന്റെ 2022 ലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടി എട്ട് മലയാളികൾ. പട്ടികയിൽ 490-ാം സ്ഥാനത്തുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലിയാണ് മലയാളികളിലെ ഏറ്റവും വലിയ സമ്പന്നൻ. 5.4 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.ക്രിസ് ഗോപാലകൃഷ്ണൻ (4.1 ബില്യൺ ഡോളർ), ബൈജു രവീന്ദ്രൻ (3.6 ബില്യൺ ഡോളർ), രവി പിള്ള (2.6 ബില്യൺ ഡോളർ), എസ്ഡി ഷിബുലാൽ (2.2 ബില്യൺ ഡോളർ), സണ്ണി വർക്കി (2.1 ബില്യൺ ഡോളർ) ജോയ് ആലുക്കാസ് (1.9 ബില്യൺ ഡോളർ), മുത്തൂറ്റ് കുടുംബത്തിലെ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, (4.1 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയിലെ മറ്റു മലയാളികൾ.

90.7 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ. പട്ടികയിൽ 10ാം സ്ഥാനമാണ് മുകേഷ് അംബാനിക്കുള്ളത്. 90 ബില്യൺ ഡോളർ ആസ്തിയുള്ള അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഇന്ത്യയിലെ രണ്ടാമത്തെ ധനികനും പട്ടികയിൽ പതിനൊന്നാം സ്ഥാനക്കാരനുമാണ്. എച്ച്‌സിഎൽ ടെക്‌നോളജീസ് സ്ഥാപകൻ ശിവ് നാടാർ 28.7 ബില്യൺ ഡോളർ ആസ്തിയുമായി ഇന്ത്യൻ ധനികരിൽ മൂന്നാം സ്ഥാനത്തുണ്ട്. 24.3 ബില്യൺ ഡോളർ ആസ്തിയുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകൻ സൈറസ് പൂനവല്ലയും 20 ബില്യൺ ഡോളർ ആസ്തിയുള്ള ഡി-മാർട്ടിന്റെ സ്ഥാപകൻ രാധാകിഷൻ ദമാനിയും പട്ടികയിൽ ഇടംപിടിച്ച ഇന്ത്യക്കാരാണ്. 219 ബില്യൺ ഡോളർ ആസ്തിയുമായി എലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാമത്. 171 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ആമസോൺ സിഇഒ ജെഫ് ബെസോസ് പിന്നാലെയുണ്ട്.

LULU Group MD MA Yusufali called on Prime Minister Narendra Modi

TAGS :

Next Story