Quantcast

ഗാർഹിക കടം; കേരളം ഒന്നാമത്

വരവിനേക്കാൾ ചെലവ് കൂടുതലായതാണ് കടം കൂടാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    29 Sept 2021 4:46 PM IST

ഗാർഹിക കടം; കേരളം ഒന്നാമത്
X

ഗാർഹിക കടത്തിന്റെ കണക്കിൽ കേരളം ഒന്നാമതെന്ന് റിപ്പോർട്ട്. കേരളത്തിലെ വീടുകളിൽ കടം പെരുകുന്നുവെന്നാണ് റിപ്പോർട്ട്. നഗരങ്ങളിലുള്ള വീടുകളിലാണ് കൂടുതൽ കുടുംബങ്ങളും കടക്കെണിയിലുള്ളത്. ഓൾ ഇന്ത്യ ഡെബ്റ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സർവ്വെയുടെ 2013 മുതൽ 2019 വരെയുള്ള വിവരങ്ങൾ വിശകലനം ചെയ്ത് ആഭ്യന്തര ഏജൻസി ഇന്ത്യ റേറ്റിംഗ്‌ പുറത്തുവിട്ട കണക്കിലാണ് ഗാർഹിക കടത്തിന്റെ കാര്യത്തിൽ കേരളം ഒന്നാമതെത്തിയത്. 47.8 ശതമാനമാണ് കേരളത്തിലെ നഗരങ്ങളിലുള്ള വീടുകളിലെ കടം. എന്നാൽ 5.1 ശതമാനമുള്ള മേഘാലയയാണ് ഏറ്റവും കുറവ് കടമുള്ള വീടുകളുള്ള സംസ്ഥാനം.

പുറത്തുവന്ന കണക്കു പ്രകാരം ഗ്രാമീണ മേഖലയിലും നഗരമേഖലയിലും ഗാർഹിക കടം കൂടി വരുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ അവസ്ഥ മോശമാണെങ്കിലും ഗാർഹിക കടം കുറവാണെന്നും കണക്കുകൾ പറയുന്നു. ഗ്രാമീണമേഖലയിൽ ഗാർഹിക കടം കൂടുതലുള്ള സംസ്ഥാനം തെലങ്കാനയാണ്. 67.2 ശതമാനമാണ് തെലങ്കാനയിലെ കണക്ക്. 6.6 ശതമാനമുള്ള നാഗാലാന്റാണ് ഗ്രാമീണമേഖലയിൽ ഏറ്റവും കുറവ് ഗാർഹിക കടമുള്ള സംസ്ഥാനം. ഉത്തരാഖണ്ഡ്, ഛത്തീസ്ഗണ്ഡ് എന്നിവിടങ്ങളിലും ഗാർഹിക കടം കുറവാണ്.

എന്നാൽ മറ്റു സംസ്ഥാനങ്ങളേക്കാൾ ദക്ഷിണേന്ത്യയിലെ കുടുംബങ്ങൾക്കു വരുമാനമുണ്ട്. പക്ഷേ വരവിനേക്കാൾ ചെലവ് കൂടുതലായതാണ് കടം കൂടാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

TAGS :

Next Story