Quantcast

'കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാനാവില്ല'; പദ്ധതി ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആര്‍ബിഐ

2022 ജനുവരിയില്‍ തന്നെ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നും ഇനിയും സമയം അനുവദിക്കാന്‍ സാധിക്കില്ലെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-09-08 10:54:35.0

Published:

8 Sept 2021 4:00 PM IST

കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാനാവില്ല; പദ്ധതി ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആര്‍ബിഐ
X

ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവ സൂക്ഷിച്ചുവെക്കേണ്ടതില്ലെന്ന് ആര്‍ബിഐ. ഇതോടെ 2022 ജനുവരി ഒന്നുമുതല്‍ ആവര്‍ത്തിച്ചുള്ള ഓണ്‍ലൈന്‍ കാര്‍ഡ് പണമിടപാട് ബുദ്ധിമുട്ടേറിയതാകും.

2022 ജനുവരിയില്‍ തന്നെ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നും ഇനിയും സമയം അനുവദിക്കാന്‍ സാധിക്കില്ലെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. ജൂലായില്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഡിസംബര്‍ വരെ സമയം നീട്ടിനല്‍കിയിരുന്നു.

ജനുവരി ഒന്നുമുതല്‍ കാര്‍ഡ് വഴി ഓരോ തവണ പണമിടപാട് നടത്തുമ്പോഴും കാര്‍ഡ് നമ്പര്‍, കാര്‍ഡിന്റെ കാലാവധി തീരുന്ന തീയതി, സിവിവി എന്നിവ നല്‍കേണ്ടിവരും.എന്നാല്‍ ഇതിന് പകരമായി ആര്‍ബിഐ ടോക്കണൈസേഷന്‍ മുന്നോട്ട്‌വെക്കുന്നുണ്ട്.

കാര്‍ഡ് നെറ്റ്‌വര്‍ക്ക് സ്ഥാപനങ്ങളുമായി സഹകരിച്ചുവേണം ടോക്കണൈസേഷന്‍ പദ്ധതി നടപ്പിലാക്കാന്‍. കാര്‍ഡ് വിവരങ്ങള്‍ രഹസ്യമാക്കിവെച്ച് അതിനുപകരം ടോക്കണോ കോഡോ നല്‍കിയാണിത് നടപ്പിലാക്കാന്‍ കഴിയുക.

TAGS :

Next Story