Quantcast

കാറില്ല, തെരുവുമില്ല; സൗദിയുടെ ഭാവി നഗരത്തിന്റെ പ്രത്യേകതകള്‍ അറിയാം

ട്രാഫിക് അപകടങ്ങൾ ഇല്ലാതാക്കാനാണ് കാർബൺ രഹിത ട്രാൻസിറ്റ് ഗതാഗതമൊരുക്കുക.

MediaOne Logo

  • Published:

    12 Jan 2021 6:17 AM IST

കാറില്ല, തെരുവുമില്ല; സൗദിയുടെ ഭാവി നഗരത്തിന്റെ പ്രത്യേകതകള്‍ അറിയാം
X

കാറും തെരുവുമില്ലാത്ത നഗരമോ? അതേ, അങ്ങനെയൊരു ഭാവി നഗരമാണ് സൗദി നിയോമില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിഭാവനം ചെയ്യുന്നത്. ദ ലൈന്‍ എന്നു പേരിട്ട പദ്ധതി കഴിഞ്ഞ ദിവസമാണ് അവതരിപ്പിക്കപ്പെട്ടത്.

കാര്‍ബണ്‍ രഹിത നഗരമാണ് സ്വപ്ന പദ്ധതിയായ നിയോമിൽ വിഭാവനം ചെയ്യുന്നത്. പത്ത് ലക്ഷം പേർക്ക് താമസിക്കാവുന്ന നിയോമിൽ കാർബൺ രഹിത വാഹന സൗകര്യങ്ങൾ മാത്രമാകും ഉണ്ടാവുക. സൗദി കിരീടാവകാശി പദ്ധതിയുടെ പ്രഖ്യാപനം നടത്തി. പദ്ധതി വഴി പത്തു വർഷത്തിനകം മൂന്ന് ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

പടിഞ്ഞാറൻ സൗദിയിൽ തബൂക്കിനടുത്താണ് നിയോം എന്ന പേരിലുള്ള സ്വപ്ന പദ്ധതി. ഇതിനകത്താണ് ദി ലൈൻ എന്ന പേരിലുള്ള കാർബൺ രഹിത പട്ടണമൊരുക്കുന്നത്. പത്ത് ലക്ഷം പേർക്ക് താമസ സൗകര്യം. കാറുകളോ സാധാരണ തെരുവുകളോ ഉണ്ടാകില്ല. പകരം കൂടുതൽ മരങ്ങൾ നട്ടും ആധുനിക സാങ്കേതിക വിദ്യയിൽ പരിസ്ഥിതിക്ക് കോട്ടമില്ലാതെയും നഗരമൊരുക്കും.

2050-ഓടെ ഒരു കോടി ജനങ്ങൾക്ക് താമസം മാറ്റേണ്ടി വരും. ആഗോള താപനവും ഉയരുന്ന സമുദ്ര നിരപ്പുമാണ് കാരണം. ഇതു കൂടി മുന്നിൽ കണ്ടാണ് സ്വപ്ന നഗരം. ട്രാഫിക് അപകടങ്ങൾ ഇല്ലാതാക്കാനാണ് കാർബൺ രഹിത ട്രാൻസിറ്റ് ഗതാഗതമൊരുക്കുക. പദ്ധതിക്കുള്ള പണം പബ്ലിക് ഇൻവെസ്റ്റ് മെന്റ് ഫണ്ടിലൂടെയും നിക്ഷേപത്തിലൂടെയുമാണ് കണ്ടെത്തുക.

TAGS :

Next Story