Quantcast

ചാലക്കുടിയില്‍ യു.ഡി.എഫിന് റെക്കോര്‍ഡ് വിജയം

കൂട്ടായ്മയുടെ വിജയമാണ് ചാലക്കുടിയില്‍ പ്രതിഫലിച്ചതെന്ന് ബെന്നി ബെഹ്നാന്‍

MediaOne Logo

Web Desk

  • Published:

    23 May 2019 6:33 PM GMT

ചാലക്കുടിയില്‍ യു.ഡി.എഫിന് റെക്കോര്‍ഡ് വിജയം
X

ചാലക്കുടിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹ്നാന് ഉജ്ജ്വല വിജയം. സിറ്റിങ് എം.പി ഇന്നസെന്റിന് പ്രതീക്ഷിച്ച വോട്ട് വിഹിതം പോലും ലഭിച്ചില്ല. കൂട്ടായ്മയുടെ വിജയമാണ് ചാലക്കുടിയില്‍ പ്രതിഫലിച്ചതെന്ന് ബെന്നി ബെഹ്നാന്‍ പ്രതികരിച്ചു.
ചാലക്കുടിയുടെ ചരിത്രത്തില്‍ ഇല്ലാത്ത ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ ബെന്നി ബെഹ്നാന്റെ വിജയം. കഴിഞ്ഞ തവണ പി.സി ചാക്കോയുടെ വന്‍ തോല്‍വിയുടെ മധുര പ്രതികാരമായി ഈ നേട്ടം.
സിറ്റിങ് എം.പി കൂടിയായ ഇന്നസെന്റിന് പ്രതീക്ഷിച്ച വോട്ടും സമാഹരിക്കാനായില്ല.

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രചാരണത്തില്‍ നിന്ന് ഇടക്ക് മാറിനില്‍ക്കേണ്ടി വന്നെങ്കിലും മണ്ഡലത്തിലെ എം.എല്‍.എമാരും പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളുമുള്‍പ്പെടെ ബെന്നിക്ക് വേണ്ടി പ്രചാരണത്തില്‍ സജീവമായിരുന്നു. തന്റെ അഭാവത്തിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ബെന്നി ബെഹനാന്‍ പ്രതികരിച്ചു. എല്‍.ഡി.എഫിന്റെ കൈവശം ഉണ്ടായിരുന്ന മൂന്ന് നിയമസഭാമണ്ഡലങ്ങളില്‍ കയ്പമംഗലത്ത് മാത്രമാണ് ഇന്നസെന്റിന് നേരിയ ലീഡ് നിലനിര്‍ത്താനായത്. 1750 കോടിയുടെ വികസന നേട്ടങ്ങളുയര്‍ത്തിക്കാട്ടിയ പ്രചാരണങ്ങള്‍ അസ്ഥാനത്താകുന്ന കാഴ്ചയാണ് ചാലക്കുടിയില്‍ കണ്ടത്.

TAGS :

Next Story