Quantcast

തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സർവീസ് നടത്തിയ ടാക്സി ഡ്രൈവർമാർക്ക് ലഭിക്കേണ്ട വാടക കുടിശ്ശികയെന്നു പരാതി

കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ ബുദ്ധിമുട്ടുന്ന ടാക്സി മേഖലയെ കഴിഞ്ഞ ബജറ്റ് തഴഞ്ഞുവെന്നും ടാക്സി തൊഴിലാളികൾ പറയുന്നു

MediaOne Logo

  • Published:

    28 Jan 2021 2:32 AM GMT

തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സർവീസ് നടത്തിയ  ടാക്സി ഡ്രൈവർമാർക്ക് ലഭിക്കേണ്ട വാടക കുടിശ്ശികയെന്നു പരാതി
X

തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സർവീസ് നടത്തിയ സംസ്ഥാനത്തെ ടാക്സി ഡ്രൈവർമാർക്ക് ലഭിക്കേണ്ട വാടക, കുടിശ്ശികയെന്നു പരാതി . കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ ബുദ്ധിമുട്ടുന്ന ടാക്സി മേഖലയെ കഴിഞ്ഞ ബജറ്റ് തഴഞ്ഞുവെന്നും ടാക്സി തൊഴിലാളികൾ പറയുന്നു .

വിവിധ ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഓടിയ ടാക്സി ഉടമകൾക്കാണ് ഇനിയും പണം ലഭ്യമാകാത്തത് . മോട്ടോർ വാഹന വെഹിക്കിൾ ഇൻസ്‌പെക്ടർ അടക്കമുള്ളവരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. കോവിഡ് നിരീക്ഷണത്തിൽ ഉള്ളവരിൽ നിന്നു വോട്ട് ശേഖരിക്കുന്ന നടപടികൾക്കാണ് ടാക്സികൾ കൂടുതലും ഉപയോഗിച്ചത് . സാധരണ ദിവസങ്ങളിലെ വരുമാന നഷ്ടത്തിന് പുറമെ വാഹനം ഓടിയതിന്‍റെ പണം കുടിശ്ശികയായത് പാലാ ടാക്സി തൊഴിലാളികളെയും കഷ്ടത്തിലാക്കിയതായാണ് പരാതി .

ടൂറിസം മേഖലയെ കോവിഡ് ബാധിച്ചത് ടാക്സി മേഖലയ്ക്കും വലിയ തിരിച്ചടിയായി. ഇന്ധന വിലയിലെ വർദ്ധനവ്,തേർഡ് പാർട്ടി ഇൻഷുറൻസ് നിരക്കിലെ വർദ്ധനവ് എന്നിവ ടാക്സി മേഖലയെ പ്രതിസന്ധിയിലാക്കിയെന്നും തൊഴിലാളികൾ പറയുന്നു. ടാക്സി നിരക്കിൽ കാലോചിതമായ നിരക്ക് വർധനയ്ക്ക് സർക്കാർ തയ്യാറാകണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.

TAGS :

Next Story