Quantcast

ക്രിക്കറ്റിലും ലോകകപ്പ് ഫുട്‌ബോള്‍ ആവേശം: റൊണാള്‍ഡോയെ അനുകരിച്ച് രാഹുല്‍ 

ലോകകപ്പ് ഫുട്‌ബോള്‍ റഷ്യയില്‍ മുന്നേറുകയാണ്. റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ ആവേശം ക്രിക്കറ്റിലും പ്രതിഫലിക്കുന്നുണ്ട്. 

MediaOne Logo

Web Desk

  • Published:

    4 July 2018 2:23 PM GMT

ക്രിക്കറ്റിലും ലോകകപ്പ് ഫുട്‌ബോള്‍ ആവേശം: റൊണാള്‍ഡോയെ അനുകരിച്ച് രാഹുല്‍ 
X

ലോകകപ്പ് ഫുട്‌ബോള്‍ റഷ്യയില്‍ മുന്നേറുകയാണ്. റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ ആവേശം ക്രിക്കറ്റിലും പ്രതിഫലിക്കുന്നുണ്ട്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സെലബ്രേഷന്‍ രീതിയാണ് ഇന്ത്യയുടെ കെ.എല്‍ രാഹുല്‍ അനുകരിച്ച് ലോകകപ്പ് ആവേശം ക്രിക്കറ്റിലും എത്തിച്ചത്. രാഹുലിന്റെ സെഞ്ച്വറിക്കരുത്തില്‍ മാഞ്ചസ്റ്റര്‍ ടി20യില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.

കെ.എല്‍ രാഹുലിന്റെ സെഞ്ച്വറിയായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. 54 പന്തില്‍ 101 റണ്‍സ് നേടിയ താരം പുറത്താകാതെ നിന്നു. സെഞ്ച്വറി നേടിയതിന് പിന്നാലൊയാണ് രാഹുലിന്റെ റൊണാള്‍ഡോ മോഡല്‍ സെലബ്രേഷന്‍ അരങ്ങേറിയത്. നായകന്‍ വിരാട് കോഹ്ലിയും രാഹുലിനൊപ്പമുണ്ടായിരുന്നു. റൊണാള്‍ഡോ തന്നെ പ്രചോദിപ്പിക്കുന്നുവെന്നാണ് സെലബ്രേഷനെക്കുറിച്ച് രാഹുല്‍ പറഞ്ഞത്. കോഹ്ലിയും അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്നും അതാണ് അദ്ദേഹവും ഒപ്പം കൂടിയതെന്നും രാഹുല്‍ വ്യക്തമാക്കി. നേരത്തെയും റൊണാള്‍ഡൊ സെലബ്രേഷന്‍ ഇന്ത്യ കൊണ്ടുവന്നിരുന്നു.

ഏതായാലും പോര്‍ച്ചുഗല്‍ റഷ്യന്‍ ലോകകപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വയോട് തോറ്റ് പുറത്തായി. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ജയം എട്ട് വിക്കറ്റുകള്‍ക്കായിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 160 എന്ന വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. രോഹിത് ശര്‍മ്മ(32) വിരാട് കോഹ്ലി(20)എന്നിവരായിരുന്നു ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ടി20 വെള്ളിയാഴ്ച കാര്‍ഡിഫില്‍ അരങ്ങേറും.

TAGS :

Next Story