Quantcast

അച്ഛന്റെ വഴിയെ മകനും? അരങ്ങേറ്റ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ 

1989ല്‍ സച്ചിന്‍ പാകിസ്താനെതിരെ അരങ്ങേറുമ്പോള്‍ പൂജ്യത്തിന് പുറത്തായിരുന്നു. 

MediaOne Logo

Web Desk

  • Published:

    19 July 2018 8:32 PM IST

അച്ഛന്റെ വഴിയെ മകനും? അരങ്ങേറ്റ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ 
X

കൊളംബോയില്‍ ശ്രീലങ്ക അണ്ടര്‍-19 ടീമിനെതിരായ യൂത്ത് ടെസ്റ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ തെണ്ടുല്‍ക്കര്‍ പൂജ്യത്തിന് പുറത്ത്. 11 പന്ത് നേരിട്ട അര്‍ജുന്‍ പൂജ്യത്തിന് പുറത്താവുകയായിരുന്നു. ലങ്കയുടെ ഷനിക ദുല്‍ഷനാണ് അര്‍ജുനെ പുറത്താക്കിയത്. അച്ഛന്റെ വഴിയെ തന്നെയാണോ മകനും എന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഉന്നയിക്കുന്നത്.

1989ല്‍ സച്ചിന്‍ പാകിസ്താനെതിരെ അരങ്ങേറുമ്പോള്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഈ പൂജ്യത്തിന് പുറത്തായ സച്ചിനായിരുന്നു പിന്നീട് ക്രിക്കറ്റ് ലോകത്ത് സര്‍വ റെക്കോര്‍ഡുകളും വാരിക്കൂട്ടിയതും ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരില്‍ ഉള്‍പ്പെടുന്നതും. അതുപോലെ മകനും വരുമോ എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്.

അതേസമയം ബൗളിങ്ങില്‍ അര്‍ജുന് തിളങ്ങാനായി. ബൗള്‍ ചെയ്ത രണ്ടാം ഓവറില്‍ തന്നെ അര്‍ജുന്‍ വിക്കറ്റ് വീഴ്ത്തി. ലങ്കന്‍ ഓപ്പണര്‍ കമില്‍ മിഷാരയെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. 9 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ആദ്യ ഇന്നിങ്‌സില്‍ 11 ഓവര്‍ എറിഞ്ഞ അര്‍ജുന്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. രണ്ട് മെയ്ഡന്‍ ഓവറുകളും പിറന്നു ഇടംകയ്യന്‍ പേസ് ബൗളറായ അര്‍ജുനില്‍ നിന്നും.

TAGS :

Next Story