Quantcast

ഇങ്ങനെയൊക്കെ എറിയാമോ? ക്രിക്കറ്റ് ലോകത്തെ മോശം പന്ത്? 

പരമ്പര ബംഗ്ലാദേശ് 2-1ന് സ്വന്തമാക്കിയിരുന്നു. 

MediaOne Logo

Web Desk

  • Published:

    31 July 2018 1:42 PM GMT

ഇങ്ങനെയൊക്കെ എറിയാമോ?  ക്രിക്കറ്റ് ലോകത്തെ മോശം പന്ത്? 
X

നല്ല പന്തുകളും മോശം പന്തുകളും ബൗളറില്‍ നിന്നുണ്ടാവും. നല്ല പന്തുകളെ ഏത് മികച്ച ബാറ്റ്‌സ്മാനും ബഹുമാനിക്കുകയാണ് പതിവ്. എന്നാല്‍ മോശം പന്തുകളില്‍ പരമാവധി റണ്‍സ് കണ്ടെത്താനും ശ്രമിക്കും. ഇക്കഴിഞ്ഞ ബംഗ്ലാദേശ് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഒരു പന്ത് പിറന്നു. വിന്‍ഡീസിന്റെ ഷെല്‍ഡന്‍ കോട്ട്രല്‍ ആണ് ആ പന്തിനുടമ. അതും ആദ്യ ഓവറിലെ നാലാമത്തെ പന്ത്. പന്ത് കണ്ടാല്‍ ആരുമൊന്ന് അല്‍ഭുതപ്പെടും. ബാറ്റ്‌സ്മാന് നേരെയും അല്ലെങ്കില്‍ ബൗണ്‍സര്‍ പോലെ കീപ്പറുടെ അരികിലേക്കൊന്നുമല്ല ആ പന്ത് പോയത്.

സ്ലിപ്പിലെ ഫീല്‍ഡറുടെ അടുത്തേക്കാണ് പന്ത് പോയത്. അതും സെക്കന്‍ഡ് സ്ലിപ്പില്‍. ബാറ്റ്‌സ്മാനും കാണികളും അമ്പയറും ഒന്നടങ്കം അമ്പരന്നു ആ ഏറില്‍. അമ്പയര്‍ പന്ത് നോബോള്‍ വിളിച്ചു. ബംഗ്ലാദേശിന് ഫ്രീഹിറ്റും ലഭിച്ചു. പരമ്പര ബംഗ്ലാദേശ് 2-1ന് സ്വന്തമാക്കിയിരുന്നു. ആദ്യ കളിയില്‍ ബംഗ്ലാദേശും രണ്ടാമത്തെ കളിയില്‍ വിന്‍ഡിസും വിജയിച്ചു. മൂന്നാമത്തെ മത്സരം ഫൈനല്‍ പ്രതീതി സൃഷ്ടിച്ചു. എന്നാല്‍ കാര്യമായ വെല്ലുവിളികളൊന്നുമില്ലാതെ ബംഗ്ലാദേശ് മത്സരം വിജയിക്കുകയായിരുന്നു.

ये भी पà¥�ें- ഇങ്ങനെയൊക്കെ തോല്‍ക്കാന്‍ ബംഗ്ലാദേശിനെ കഴിയൂ, ‘കടുവകളെ ട്രോളിക്കൊന്നു’   

TAGS :

Next Story