Quantcast

ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച 

ഇംഗ്ലണ്ട് ശക്തമായ നിലയിലേക്ക് നീങ്ങുമ്പോഴായിരുന്നു കോഹ്‍ലിയുടെ മികച്ച ത്രോ റൂട്ടിനെ റണ്ണൗട്ടാക്കിയത്.

MediaOne Logo

Web Desk

  • Published:

    2 Aug 2018 4:41 AM GMT

ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച 
X

എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ആദ്യ ദിനം കളി അവസാനിച്ചപ്പോള്‍ 9 വിക്കറ്റിന് 285 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. നാല് വിക്കറ്റ് നേടിയ അശ്വിനാണ് ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 13 റണ്‍സെടുത്ത അലിസ്റ്റര്‍ കുക്കിനെ നഷ്ടമായെങ്കിലും കീറ്റണ്‍ ജെന്നിങ്സും ജോ റൂട്ടും മികച്ച കൂട്ടുക്കെട്ടുണ്ടാക്കി ടീമിനെ കരകയറ്റി.

42 റണ്‍സാണ് ജെന്നിങ്സിന്റെ സമ്പാദ്യം. 80 റണ്‍സെടുത്ത റൂട്ടിനെ വിരാട് കോഹ്‍ലി റണ്ണൌട്ടാക്കുകയായിരുന്നു. പിന്നീട് എത്തിയവരില്‍ 70 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോക്കൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. നാല് വിക്കറ്റുമായി അശ്വിനും രണ്ട് വിക്കറ്റുമായി അശ്വിനും ആതിഥേയരുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. ഇന്ന് അവശേഷിക്കുന്ന വിക്കറ്റ് വേഗത്തില്‍ വീഴ്ത്തി ബാറ്റിങ് തുടങ്ങാനാകും ഇന്ത്യന്‍ ശ്രമം.

3ന് 216 എന്ന ശക്തമായ നിലയില്‍ നിന്നും ബിര്‍മിംങ്ഹാം ടെസ്റ്റിന്റെ ആദ്യ ദിവസം 7ന് 243 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു. ഒരറ്റത്ത് നിലയുറപ്പിച്ച് ബാറ്റു വീശിയ ജോറൂട്ടിനെ(80) ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മികച്ച ഫീല്‍ഡിംങിലൂടെ പുറത്താക്കിയതിന് പിന്നാലെയാണ് ഇംഗ്ലണ്ടിന് തുടരെ വിക്കറ്റുകള്‍ നഷ്ടമായത്.

നേരത്തെ ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും ജെന്നിംങ്‌സും(42) ജോ റൂട്ടും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. രണ്ടാം വിക്കറ്റ് 98റണ്ണിലെത്തിയ ശേഷമാണ് പിരിഞ്ഞത്. പിന്നീട് നാലാം വിക്കറ്റില്‍ ജോ റൂട്ടും(80) ബെയര്‍സ്‌റ്റോയും ചേര്‍ന്ന് 104 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് ശക്തമായ നിലയിലേക്ക് നീങ്ങുമ്പോഴായിരുന്നു കോഹ്ലിയുടെ മികച്ച ത്രോ റൂട്ടിനെ റണ്ണൗട്ടാക്കിയത്. ഡബിളിനുവേണ്ടി ഓടിയ റൂട്ട് റണ്‍സ് പൂര്‍ത്തിയാക്കും മുമ്പേ കോഹ്ലി വിക്കറ്റ് തെറിപ്പിച്ചു. ബൗളറായ അശ്വിന് നോക്കി നില്‍ക്കേണ്ട കടമയേ ഉണ്ടായിരുന്നുള്ളൂ. ഇതുവരെ ഇന്ത്യക്കുവേണ്ടി അശ്വിനും ഷമിയും രണ്ട് വിക്കറ്റ് വീതം നേടിയിട്ടുണ്ട്. ഈ റണ്ണൗട്ടിന് പിന്നാലെ ബെയര്‍സ്‌റ്റോയുടെ വിക്കറ്റ് തെറിപ്പിച്ച് ഉമേഷ് യാദവ് ഇംഗ്ലീഷ് തകര്‍ച്ചക്ക് വേഗം കൂട്ടി.

TAGS :

Next Story