Quantcast

സോഷ്യല്‍മീഡിയ ‘പണികൊടുത്തു’; ബംഗ്ലാ താരം സാബിറിന് ആറു മാസത്തേക്ക് കളിക്കാനാവില്ല 

MediaOne Logo

Web Desk

  • Published:

    1 Sep 2018 2:57 PM GMT

സോഷ്യല്‍മീഡിയ ‘പണികൊടുത്തു’; ബംഗ്ലാ താരം സാബിറിന് ആറു മാസത്തേക്ക് കളിക്കാനാവില്ല 
X

കളത്തിന് പുറത്തെ ചൂടന്‍ പെരുമാറ്റത്തിന്റെ പേരില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം സാബിര്‍ റഹ്മാന് വിലക്ക്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് താരത്തിന് ആറ് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ശിപാര്‍ശ ബോര്‍ഡ് പ്രസിഡന്റിന് നല്‍കിയത്. ഫേസ്ബുക്ക് വഴി ആരാധകനോട് മോശമായി പെരുമാറിയതാണ് താരത്തിനെതിരെ ഉയര്‍ന്ന ഒടുവിലത്തെ സംഭവം. ഏഷ്യാ കപ്പിനുള്ള ടീമില്‍ സാബിറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ആറ് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്(ബിസിബി) ഡയരക്ടര്‍ ഇസ്മയില്‍ ഹൈദര്‍ വ്യക്തമാക്കി. അന്തിമതീരുമാനം പ്രസിഡന്റാവും കൈകകൊള്ളുക. തീരുമാനത്തില്‍ മാറ്റമൊന്നും സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിനെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. അടുത്തിടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ താരത്തിന് ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിച്ചിരുന്നു. സഹതാരത്തെ മര്‍ദ്ദിച്ചുവെന്ന കേസും ശേഷം ഉയര്‍ന്നു. കഴിഞ്ഞ ജൂണില്‍ അഫ്ഗാനിസ്താനെതിരായ ടി20 മത്സരത്തിലായിരുന്നു ആ സംഭവം.

ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ ആരാധകനെ അധിക്ഷേപിച്ചതായുള്ള പരാതിയും ഉയര്‍ന്നത്. 2016 ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പെണ്‍സുഹൃത്തിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച സംഭവത്തില്‍ പിഴ ലഭിച്ചിരുന്നു. അച്ചടക്ക സമിതിക്ക് മുമ്പാകെ സാബിര്‍ ഹാജരായിരുന്നെങ്കിലും വിലക്കേര്‍പ്പെടുത്താന്‍ തക്ക മോശം പെരുമാറ്റം താരത്തില്‍നിന്നുണ്ടായതായി കണ്ടെത്തുകയായിരുന്നു.

TAGS :

Next Story