Quantcast

സതാംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലീഷ് ലീഡ് 230 കടന്നു

92 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ആതിഥേയരെ 69 റണ്‍സെടുത്ത ജോസ് ബട്‌ലറും 48 റണ്‍സെടുത്ത ജോ റൂട്ടുമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

MediaOne Logo

Web Desk

  • Published:

    2 Sep 2018 1:47 AM GMT

സതാംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലീഷ് ലീഡ് 230 കടന്നു
X

സതാംപ്ടണ്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക്. നിലവില്‍ ഇംഗ്ലണ്ടിന് 233 റണ്‍സിന്റെ ലീഡായി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 260 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

92 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ആതിഥേയരെ 69 റണ്‍സെടുത്ത ജോസ് ബട്‌ലറും 48 റണ്‍സെടുത്ത ജോ റൂട്ടുമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യ ഇന്നിംങ്‌സില്‍ ഇന്ത്യ 27 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. 132 റണ്‍ നേടി പുറത്താകാതെ നിന്ന പുജാരയുടെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിംങ്‌സില്‍ നിര്‍ണ്ണായകമായത്. ഒരറ്റത്ത് തുടരെ വിക്കറ്റുകള്‍ വീഴുമ്പോഴും പൊരുതി സെഞ്ചുറി നേടിയ പുജാരയാണ് ഇംഗ്ലീഷ് സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

ഒന്നാം ഇന്നിംങ്‌സില്‍ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 246ന് ഓള്‍ ഔട്ടായിരുന്നു. ഇന്ത്യക്കുവേണ്ടി ബുംറ മൂന്നു വിക്കറ്റും ഇശാന്ത് ശര്‍മ്മ, ഷാമി, അശ്വിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

TAGS :

Next Story