അവസാന മത്സരത്തിലും സെഞ്ച്വറിയുമായി കുക്ക്
കരിയറിലെ ആദ്യ ടെസ്റ്റിലും അവസാന ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമെന്ന റെക്കോഡിനും കുക്ക് അര്‍ഹനായി.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കു പോലും സാക്ഷാത്കരിക്കാന്‍ കഴിയാതെ പോയ ആ സ്വപ്ന നേട്ടം സ്വന്തമാക്കി അലിസ്റ്റര്‍ കുക്ക്. വിടവാങ്ങല്‍ മത്സരത്തില്‍ സെഞ്ച്വറിയുമായാണ് കുക്ക് തിളങ്ങിയത്. ഇതോടെ കരിയറിലെ ആദ്യ ടെസ്റ്റിലും അവസാന ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമെന്ന റെക്കോഡിനും കുക്ക് അര്ഹ്നായി. ആസ്‌ട്രേലിയക്കാരായ ബില്‍ പോണ്‍സ്‌ഫോര്‍ഡ്, റെഗ്ഗീ ഡഫ്, ഗ്രെഗ് ചാപ്പല്‍ ഇന്ത്യയുടെ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്കാണ് തുടക്കത്തിലും ഒടുക്കത്തിലും സെഞ്ച്വറി കുറിക്കാന്‍ കഴിഞ്ഞത്. 12 വര്‍ഷം നീണ്ട കരിയറില്‍ അലിസ്റ്റര്‍ കുക്ക് നേടുന്ന 33ാമത്തെ സെഞ്ച്വറിയാണിത്. നേരത്തെ കരിയറിലെ ആദ്യത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും അര്ധിസെഞ്ചുറി പിന്നിടുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമാകാനും കുക്കിനായിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ബ്രൂസ് ബിച്ചലാണ് ആദ്യം ഈ നേട്ടം കൈവരിച്ച താരം.
ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാമതെത്താനും കുക്കിനായി. ആറാം സ്ഥാനത്തായിരുന്ന കുക്ക് കുമാര്‍ സംഗക്കാരയെയാണ് കുക്ക് ഇന്ന് മറികടന്നത്.
ഇന്ത്യക്കെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് തന്റെ കരിയറിലെ അവസാന ടെസ്റ്റായിരിക്കുമെന്ന് 33കാരനായ കുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയോടെ ഇംഗ്ലീഷ് ഇന്നിങ്‌സിനെ താങ്ങി നിര്‍ത്തിയ കുക്ക് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് യാതൊരു അവസരവും കൊടുക്കാതെയാണ് തന്റെ ഒടുവിലത്തെ സെഞ്ച്വറി അടിച്ചെടുത്തത്.
2006 മാര്‍ച്ചില്‍ നാഗ്പൂരില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടി തുടങ്ങിയ കുക്കിന്റെ ടെസ്റ്റ് കരിയര്‍ 161ാമത്തെ ടെസ്റ്റില്‍ കിങ്സ്റ്റണ്‍ ഓവലില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറിയോടെ തന്നെ അവസാനിക്കുമ്പോള്‍ ക്രിക്കറ്റിലെ അപൂര്‍വമായ ഒരു റെക്കോര്‍ഡായി മാറുന്നു.
കുക്കിനൊപ്പം സെഞ്ച്വറിയുടെ വക്കില്‍ നില്‍ക്കുന്ന ജോ റൂട്ടിന്റെ പ്രകടനത്തിന്റെ മികവില്‍ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ വെറും രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 243റണ്‍സ് നേടിയിട്ടുണ്ട്. മൊത്തം 283 റണ്‍സിന്റെ ലീഡാണ് നാലം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
Adjust Story Font
16

