പിതാവിന് സര്‍പ്രൈസൊരുക്കി ഹര്‍ദ്ദിക്ക് പാണ്ഡ്യ
ഇനി ഏഷ്യ കപ്പാണ് പാണ്ഡ്യക്ക് കളിക്കാനുള്ളത്. അതിന്റെ ഭാഗമായി താരം ഉടന്‍ തന്നെ ദുബൈയിലേക്ക് തിരിക്കും.

പിതാവിന് സര്‍പ്രൈസൊരുക്കി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യ. നീണ്ട ഇംഗ്ലണ്ട് പര്യടനത്തിനുശേഷം വീട്ടിലെത്തിയ വേളയിലാണ് പിതാവ് ഹിമാന്‍ഷു പാണ്ഡ്യക്ക് മകന്‍ സര്‍പ്രൈസൊരുക്കിയത്. ഉറങ്ങുകയായിരുന്ന അച്ഛന്‍ പാണ്ഡ്യയെ വിളിച്ചുണര്‍ത്തിയ ഹര്‍ദ്ദീക് പിതാവിന്റെ കവിളത്ത് മുത്തം നല്‍കി. അപ്രതീക്ഷിതമായ മകനെ കണ്ടപ്പോഴുള്ള സന്തോഷം അച്ഛന്‍ പാണ്ഡ്യയുടെ മുഖത്തും കാണാം. കിടന്നുകൊണ്ടു തന്നെ മകനെ ആശ്ലേഷിച്ച ഹിമാന്‍ഷു പാണ്ഡ്യയ്ക്കാകട്ടെ മകനെ കണ്ടതിലുള്ള സന്തോഷം അടക്കാനായില്ല. ഹര്‍ദ്ദിക്ക് പാണ്ഡ്യ തന്നെ ഇന്‍സ്റ്റ് ഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ഇക്കാര്യം. ഇനി ഏഷ്യ കപ്പാണ് പാണ്ഡ്യക്ക് കളിക്കാനുള്ളത്. അതിന്റെ ഭാഗമായി താരം ഉടന്‍ തന്നെ ദുബൈയിലേക്ക് തിരിക്കും.
Next Story
Adjust Story Font
16

