പാകിസ്താനെ തോല്‍പിച്ച് ബംഗ്ലാദേശ് ഫൈനലില്‍
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍

ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ കാത്തിരുന്നവര്‍ക്ക് നിരാശ. ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെ 37 റണ്‍സിന് തോല്‍പിച്ച് ബംഗ്ലാദേശ് ഫൈനലില്‍ കടന്നു. ഇതോടെ ഇന്ത്യ- ബംഗ്ലാദേശ് ഫൈനലിന് വേദിയൊരുങ്ങി. നാളെ വൈകീട്ട് അഞ്ചിനാണ് ഫൈനല്‍. 240 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന് 9 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാനാണ് പാകിസ്താനെ കുഴക്കിയത്. സ്പിന്നര്‍ മെഹദി ഹസന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
83 റണ്‍സെടുത്ത ഇമാമുല്‍ ഹഖ് മാത്രമാണ് പാക് നിരയില്‍ പിടിച്ചു നിന്നത്. ശുഹൈബ് മാലിക്(30)ആസിഫ് അലി(31) എന്നിവര്‍ ശ്രമിച്ച് നോക്കിയെങ്കിലും നിലയുറപ്പിക്കാനായില്ല. ബാബര്‍ അസം(1) നായകന്‍ സര്‍ഫറാസ് അഹമ്മദ്(10) എന്നിവര്‍ വേഗത്തില്‍ മടങ്ങുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 99 റണ്‍സെടുത്ത മഷ്ഫീഖു റഹീമിന്റെയും 60റണ്‍സെടുത്ത മുഹമ്മദ് മിഥുന്റെയും ബാറ്റിങ് കരുത്തിലാണ് 239 റണ്‍സ് നേടിയത്. സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ മുഷ്ഫിഖുര്‍ വീഴുകയായിരുന്നു.
12ന് മൂന്ന് എന്ന നിലയില്‍ പതറിയ ബംഗ്ലാദേശിനെ മുഷ്ഫിഖുര്‍-മിഥുന്‍ കൂട്ടുകെട്ടാണ് രക്ഷിച്ചത്. ടീം സ്കോര്‍ 156ല്‍ എത്തിച്ചാണ് ഇൌ സഖ്യം പിരിയുന്നത്. പിന്നാലെ വന്നവര്‍ക്കും മുന്‍ നിരബാറ്റ്സ്മാന്മാരെപ്പോലെ നിലയുറപ്പിക്കാനായില്ല. അതോടെ ബംഗ്ലാദേശ് 48.5 ഓവറില്‍ 239ന് എല്ലാവരും പുറത്ത്. പാകിസ്താന് വേണ്ടി ജുനൈദ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തി. നാളെ വൈകീട്ട് അഞ്ചിനാണ് ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍. നേരത്തെ ബംഗ്ലാദേശിനെ ഇന്ത്യ, തോല്‍പിച്ചിരുന്നു.
ये à¤à¥€ पà¥�ें- ആരെയും തോല്‍പിക്കും ഈ അഫ്ഗാനിസ്താന്‍ ടീം; എന്താണ് അഫ്ഗാന്‍ ക്രിക്കറ്റില്‍ സംഭവിക്കുന്നത്
Adjust Story Font
16

