Quantcast

അവസാന ചിരി ഇന്ത്യയുടേത്

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.3 ഔവറിൽ 222 റൺസെടുത്ത് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    29 Sept 2018 3:06 AM IST

അവസാന ചിരി ഇന്ത്യയുടേത്
X

അവസാനം വരെ ആവേശമുറ്റി നിന്ന മത്സരത്തിൽ, ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഏഷ്യാകപ്പ് ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.3 ഔവറിൽ 222 റൺസെടുത്ത് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടുകയായിരുന്നു.

സ്കോർ: ബംഗ്ലാദേശ് - 222/10 (48.3) ഇന്ത്യ - 223/7 (50)

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിന്‍റെ(121) കന്നി ഏകദിന സെഞ്ചുറിയുടെ ബലത്തിലാണ് 222 റണ്‍സെടുത്തത്. ഒരു ഘട്ടത്തിൽ വിക്കറ്റൊന്നും നഷ്ടമാതെ 120 റൺസെന്ന ശക്തമായ നിലയിലായിരുന്ന ബംഗ്ലാദേശിൽ നിന്ന് ഇന്ത്യ മത്സരം തിരിച്ചു പിടിക്കുകയായിരുന്നു ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും കേദാര്‍ ജാദവ് രണ്ടും വിക്കറ്റ് വീഴ്‌ത്തി. ബുംറ, ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ഇന്ത്യൻ ബാറ്റിങ്ങിൽ ക്യാപ്റ്റൻ രോഹിത്ത് ശർമ (55 പന്തിൽ 48), ദിനേശ് കാർത്തിക് (61 പന്തിൽ 37) എം.എസ് ധോനി (67 പന്തിൽ 36) എന്നിവർ തിളങ്ങി. ഭേദപ്പെട്ട തുടക്കം ലഭിച്ച ഇന്ത്യയെ മധ്യനിരയുടെ പ്രതിരോധവും വാലറ്റക്കാരുടെ മികവുമാണ് വിജയത്തിലെത്തിച്ചത്. 23 റൺസെടുത്ത കേദാർ ജാദവും അഞ്ചു റൺസെടുത്ത കുൽദീപ് യാദവും പുറത്താകാതെ നിന്നു. അവസാന ഓവറില്‍ ജയിക്കാൻ ആറ് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ അവസാന പന്തില്‍ കേദാര്‍ വിജയിപ്പിക്കുകയായിരുന്നു.

TAGS :

Next Story