Quantcast

ഇത് രോഹിത് ശര്‍മയുടെ ടൂര്‍ണമെന്റ്; റാങ്കിങ്ങില്‍ ഗാംഗുലിയുടെ 18 വര്‍ഷത്തെ റെക്കോര്‍ഡിനൊപ്പമെത്തി താരം

നായകനായി രോഹിത്‌ നേടിയ ഏഴാമത്തെ കിരീട നേട്ടം കൂടിയാണിത്‌. അഞ്ചു ഇന്നിംഗ്സുകളില്‍ നിന്നും 317 റണ്‍സാണ്‌ ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ രോഹിത്‌ അടിച്ച്‌ കൂട്ടിയത്‌.

MediaOne Logo

Web Desk

  • Published:

    30 Sep 2018 3:44 PM GMT

ഇത് രോഹിത് ശര്‍മയുടെ ടൂര്‍ണമെന്റ്; റാങ്കിങ്ങില്‍ ഗാംഗുലിയുടെ 18 വര്‍ഷത്തെ റെക്കോര്‍ഡിനൊപ്പമെത്തി താരം
X

ഏഷ്യാകപ്പിലെ ഉജ്ജ്വല പ്രകടനത്തോടെ ടീം ഇന്ത്യയില്‍ എഴുതി തള്ളാനാകാത്ത പേരായി മാറിയിരിക്കുന്നു രോഹിത്‌ ശര്‍മ. വിരാട്‌ കോഹ്‍ലിയുടെ അസാന്നിദ്ധ്യത്തില്‍ ടീമിനെ കീരീടത്തിലേക്ക്‌ നയിച്ച രോഹിത്‌, ഏഷ്യാകപ്പിലെ മിന്നുന്ന പ്രകടനത്തോടെ ഏകദിന റാങ്കിങ്ങിലും തന്റെ നില മെച്ചപ്പെടുത്തി.

അഞ്ചു ഇന്നിംഗ്സുകളില്‍ നിന്നും 317 റണ്‍സാണ്‌ ഈ ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ രോഹിത്‌ അടിച്ച്‌ കൂട്ടിയത്‌. ഇതോടെ 844 പോയിന്റുമായി ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങില്‍ രോഹിത്‌ രണ്ടാം സ്ഥാനേക്ക്‌ ഉയര്‍ന്നു. മത്സരത്തില്‍ ഉണ്ടായിരുന്നില്ലങ്കിലും, നിലവില്‍ 911 പോയന്റുള്ള കോഹ്‍ലിക്ക്‌ തൊട്ടു പിറകെയാണ്‌ രോഹിത്‌.

നിലവില്‍ 105.66 ബാറ്റിങ്‌ ആവറേജോടെ രണ്ടാം സ്ഥാനത്തുള്ള രോഹിത്‌, മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലിയുടെ 18 വര്‍ഷത്തെ റെക്കോര്‍ഡിനൊപ്പമെത്തി. നായകനായി രോഹിത്‌ നേടിയ ഏഴാമത്തെ കിരീട നേട്ടം കൂടിയാണിത്‌.

രോഹിത്തിനൊപ്പം ഓപ്പണിങ്‌ പങ്കാളിയായി ഇറങ്ങി 342 റണ്‍സ്‌ അടിച്ചു കൂട്ടിയ ശിഖര്‍ ധവാന്‍ ആണ്‌ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരന്‍. നാലു സ്ഥാനങ്ങള്‍ കടന്ന്‌ അഞ്ചാം സ്ഥാനത്തെത്തിയ ശിഖര്‍ ധവാന്‌ 813 പോയിന്റാണുള്ളത്‌.

ഈ മാസം നാലിന്‌ വെസ്‌റ്റ്‌ ഇന്‍ഡീസിനെതിരെയുള്ള ടെസ്‌റ്റ്‌ സീരീസാണ്‌ ഇന്ത്യക്കിനിയുള്ളത്‌.

TAGS :

Next Story