Quantcast

ഓസില്‍ മാജിക്; ഗോളടിച്ചും ഗോളടിപ്പിച്ചും തകര്‍പ്പന്‍ പ്രകടനം

MediaOne Logo

Web Desk

  • Published:

    23 Oct 2018 12:01 PM IST

ഓസില്‍ മാജിക്;  ഗോളടിച്ചും ഗോളടിപ്പിച്ചും  തകര്‍പ്പന്‍ പ്രകടനം
X

ഇന്നലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലൈസ്റ്റര്‍ സിറ്റിക്കെതിരായ ആഴ്‌സനല്‍ താരം മെസ്യൂത് ഓസിലിന്റെ തകര്‍പ്പന്‍ പ്രകടനം ശ്രദ്ധേയമായി. മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ ഓസിലിന്റെ മികച്ച പ്രകടനം എന്നാണ് കളി വിലയിരുത്തലുകാര്‍ ഇന്നലത്തെ മത്സരത്തെ വിശേഷിപ്പിക്കുന്നത്. ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്ത ഓസിലിന്റെ മികവില്‍ ആഴ്‌സനല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലൈസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചത്. 31ാം മിനുറ്റില്‍ സെല്‍ഫ്‌ഗോളില്‍ ലൈസ്റ്റര്‍ സിറ്റി മുന്നിലെത്തി. എന്നാല്‍ 45ാം മിനുറ്റില്‍ മെസ്യുത് ഓസിലിലൂടെ ആഴ്‌സനല്‍ ഒപ്പമെത്തി. 63,66 മിനിറ്റുകളില്‍ ഔബെമയാങ് ഗോള്‍ കണ്ടെത്തിയതോടെ ആഴ്‌സനല്‍ വിജയം ഉറപ്പിച്ചു. ഇതില്‍ 63ാം മിനിറ്റില്‍ ഓസിലിന്റെ മനോഹര പാസാണ് ഗോളിലെത്തിയത്. ലൈസ്റ്ററിന്റെ പത്ത് താരങ്ങളെയും മറികടന്നൊരു പാസില്‍ നിന്നാണ് ഔബെമയാങ് ഗോള്‍ കണ്ടെത്തിയത്. രണ്ടാം ഗോളിന് വഴിയൊരുക്കിയതും ഓസിലായിരുന്നു.

TAGS :

Next Story