Quantcast

ഇങ്ങനെ ആസ്‌ട്രേലിയ തോറ്റിട്ടില്ല; നാണംകെട്ട് കംഗാരുപ്പട 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരത്തില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി കംഗാരുപ്പട. 

MediaOne Logo

Web Desk

  • Published:

    4 Nov 2018 4:05 PM IST

ഇങ്ങനെ ആസ്‌ട്രേലിയ തോറ്റിട്ടില്ല; നാണംകെട്ട് കംഗാരുപ്പട 
X

തോല്‍വിയില്‍ നിന്ന് കരകയറാതെ ക്രിക്കറ്റ് ആസ്‌ട്രേലിയ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരത്തില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി കംഗാരുപ്പട. ആദ്യം ബാറ്റ് ചെയ്ത ആസ്‌ട്രേലിയക്ക് 152 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 38.1 ഓവറില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങിലാവട്ടെ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 29.2 ഓവറില്‍ ലക്ഷ്യം മറികടക്കുകയും ചെയ്തു. കഴിഞ്ഞ 19 അന്താരാഷ്ട്ര മത്സരങ്ങളില്‍ 17ാമത്തെ തോല്‍വിയാണ് ആസ്‌ട്രേലിയയുടെത്. മാത്രമല്ല ഏഴാമത്തെ തുടര്‍ച്ചയായ തോല്‍വിയും. ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ തോല്‍ക്കുന്നത്.

വാര്‍ണറും സ്മിത്തും സസ്‌പെന്‍ഷന്‍ നേരിടുന്നതും ഇരുവര്‍ക്കും പകരക്കാരെ ഇതുവരെ കണ്ടെത്താനാവാത്തതുമാണ് ആസ്‌ട്രേലിയക്ക് വിനയാകുന്നത്. ഇതിന് മുമ്പ് പാകിസ്താനെതിരെ നടന്ന മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കംഗാരുപ്പട അമ്പെ പരാജയപ്പെടുകയായിരുന്നു. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയും കൈവിട്ടു. എന്നാല്‍ സ്വന്തം നാട്ടില്‍ കഥ മറ്റൊന്നായിരിക്കുമെന്ന് കരുതിയെങ്കിലും ദക്ഷിണാഫ്രിക്കയോട് ആദ്യ മത്സരത്തില്‍ തന്നെ തോറ്റു. മൂന്ന് വിക്കറ്റെടുത്ത അന്‍ഡെയ്ല്‍ ഫെഹ്‌ലുക്വായൊ രണ്ട് വിക്കറ്റ് വീതമെടുത്ത ഡെയില്‍ സ്റ്റെയിന്‍, ലുങ്കി എന്‍ഗിഡി, ഇംറാന്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ആസ്‌ട്രേലിയയെ ചെറുസ്‌കോറിലൊതുക്കിയത്.

അലക്‌സ് കാരി(33) നഥാന്‍ കോള്‍ട്ടര്‍ നെയില്‍(34) എന്നിവരാണ് ആസ്‌ട്രേലിയക്കായി അല്‍പമെങ്കിലും പൊരുതിയത്. മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഡികോക്ക്(47)റീസ ഹെന്‍ റിക്ച് (44) എന്നിവര്‍ തിളങ്ങി. രണ്ടാം ഏകദിനം വെള്ളിയാഴ്ച അഡ്‌ലയ്ഡില്‍ നടക്കും. അതും തോറ്റാല്‍ പരമ്പര തന്നെ ആസ്‌ട്രേലിയക്ക് കൈവിടേണ്ടിവരും.

TAGS :

Next Story