Quantcast

മൂന്നാം ടി20; ബൂംറ, കുല്‍ദീപ്, ഉമേഷ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച് ഇന്ത്യ

ടീമിലെ വാഷിംഗ്ടൻ സുന്ദർ, ഷഅ്ബാസ് നദീം, സിദ്ധാർത് കൗൾ എന്നീ കളിക്കാർക്ക് കൂടുതൽ വിശാലമായ അവസരം നൽകുകയാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്

MediaOne Logo

Web Desk

  • Published:

    9 Nov 2018 4:35 PM GMT

മൂന്നാം ടി20; ബൂംറ, കുല്‍ദീപ്, ഉമേഷ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച് ഇന്ത്യ
X

വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ടി20 മത്സരത്തിൽ മൂന്ന് പേസർമാർക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു. ഇന്ത്യൻ ബൗളർമാരായ ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവരെയാണ് അവസാന മത്സരത്തിൽ നിന്ന് മാറ്റി നിർത്തിയത്. അതേസമയം, പേസ് ബോളർ സിദ്ധാർത് കൗളിന് ടീമിൽ ഇടം കിട്ടി.

ആദ്യ മത്സരം അഞ്ചു വിക്കറ്റിനും, രണ്ടാം മത്സരത്തിൽ 71 റൺസിനും വിജയിച്ച ഇന്ത്യ, നിലവിൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. രണ്ടു മത്സരങ്ങളിലേയും വിജയത്തിൽ നിർണായക പങ്കു വഹിച്ചവരാണ് മൂന്ന് പേസർമാരും. സാങ്കേതിക പ്രാധാന്യം മാത്രമുള്ള മൂന്നാം മത്സരത്തിൽ മൂവർ സംഘത്തിന് വിശ്രമം അനുവദിക്കുക വഴി, ടീമിലെ വാഷിംഗ്ടൻ സുന്ദർ, ഷഅ്ബാസ് നദീം, സിദ്ധാർത് കൗൾ എന്നീ കളിക്കാർക്ക് കൂടുതൽ വിശാലമായ അവസരം നൽകുകയാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.

സാധ്യതാ ടീം: രോഹിത്ത് ശർമ(ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ രാഹുൽ, ദിനേശ് കാർത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ക്രുണാൽ പാണ്ഡെ, വാഷിംഗ്ടൻ സുന്ദർ, ഷഅ്ബാസ് നദീം, സിദ്ധാർത് കൗൾ, യുവേന്ദ്ര ചഹൽ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്

TAGS :

Next Story