ഓപ്പണറാക്കിയില്ലെങ്കില്‍ വിരമിക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്ന് രമേഷ് പവാര്‍
മിതാലി രാജ് അടക്കമുള്ള സീനിയര്‍ താരങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മുന്‍ പരിശീലകനായിരുന്ന തുഷാര്‍ അറോറ സ്ഥാനമൊഴിഞ്ഞതെന്ന ആരോപണവും രമേഷ് പവാര്‍ ഉന്നയിച്ചു...

വനിതാ ട്വന്റി 20 ലോകകപ്പില്‍ ഓപ്പണറായി ഇറക്കിയില്ലെങ്കില്‍ വിരമിക്കുമെന്ന് മിതാലി രാജ് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പരിശീലകന്‍ രമേഷ് പവാറിന്റെ വെളിപ്പെടുത്തല്‍. ബി.സി.സി.ഐ മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മിതാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരിശീലകന്‍ രംഗത്തെത്തിയിരിക്കുന്നത്. ടീമിന്റെ താത്പര്യത്തേക്കാള്‍ സ്വന്തം ഇഷ്ടങ്ങള്‍ നടപ്പിലാക്കാനായി പരിശീലകരെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്ന രീതി ഇന്ത്യയുടെ വനിത ഏകദിന ക്യാപ്റ്റനായ മിതാലി അവസാനിപ്പിക്കണമെന്നും രമേഷ് പവാര്‍ വ്യക്തമാക്കുന്നു.
ടീം ഇന്ത്യ ന്യൂസിലന്റ് പോലുള്ള മുന്‍നിര ടീമിനെതിരെ ഗംഭീര ജയം നേടി നില്‍ക്കുന്നു. മറുവശത്ത് ബാറ്റിംങ് ഓര്‍ഡറില്‍ പിന്നോട്ടുപോയെന്ന പേരില്‍ വിരമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. മിതാലിയുടെ ഈ നീക്കം ഞെട്ടിച്ചുരമേഷ് പവാര്‍
ട്വന്റി 20 വനിതാ ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ പരിശീലകനും കോച്ചിംങ് സ്റ്റാഫിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മിതാലി രാജ് രംഗത്തെത്തിയിരുന്നു. സെമി കളിച്ച ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കിയ നടപടിയാണ് മിതാലിയെ പ്രകോപിപ്പിച്ചത്. പരിശീലകന്‍ അപമാനിക്കുകയും കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങള്‍ മിതാലി ബി.സി.സി.ഐ മുമ്പാകെ ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് രമേഷ് പവാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ട്വന്റി 20 ലോകകപ്പില്‍ ബി.സി.സി.ഐക്ക് നല്‍കിയ അന്തിമ റിപ്പോര്‍ട്ടിലാണ് രമേഷ് പവാര്‍ മിതാലിക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് തുഷാര്‍ അറോതെയുടെ പകരക്കാരനായി രമേഷ് പവാര്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തെത്തുന്നത്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്നും പുറത്തായതോടെയാണ് മിതാലി രാജും രമേഷ് പവാറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറ നീക്കി പുറത്തുവന്നത്.
ये à¤à¥€ पà¥�ें- ‘അവര്‍ അപമാനിച്ചു, തകര്‍ക്കാന്‍ ശ്രമിച്ചു’ തുറന്നടിച്ച് മിതാലി രാജ്
ये à¤à¥€ पà¥�ें- എനിക്കുണ്ടായ അതേ അവസ്ഥ മിതാലിയെയും തേടിയെത്തി; ഗാംഗുലി പറയുന്നു...
'പരിശീലകരേയും കോച്ചിംങ് സ്റ്റാഫിനേയും സമ്മര്‍ദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന രീതി മിതാലി രാജ് അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീമിന്റെ താത്പര്യത്തിന് മുകളില്‍ സ്വന്തം ഇഷ്ടങ്ങളെ കരുതുന്നതും അവസാനിപ്പിക്കേണ്ടതാണ്. കാര്യങ്ങളെ കൂടുതല്‍ വിശാലമായി കണ്ട് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുരോഗതിക്കുവേണ്ടി മിതാലി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ' രമേഷ് പവാറിന്റെ റിപ്പോര്‍ട്ട് പറയുന്നു.
മിതാലി രാജ് അടക്കമുള്ള സീനിയര്‍ താരങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മുന്‍ പരിശീലകനായിരുന്ന തുഷാര്‍ അറോറ സ്ഥാനമൊഴിഞ്ഞതെന്ന ആരോപണവും രമേഷ് പവാര്‍ ഉന്നയിക്കുന്നുണ്ട്. മിതാലി ഓപണറായി ഇറങ്ങാതിരുന്ന ന്യൂസിലന്റിനെതിരായ മത്സരത്തില്‍ ടി ട്വന്റിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ കുറിച്ചത്. ഇതേ തുടര്‍ന്ന്് പാകിസ്താനെതിരായ മത്സരത്തിലും മിതാലിയെ മധ്യനിരയില്‍ ഇറക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം മിതാലിയോട് പറഞ്ഞപ്പോള്‍ അവര്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല.

വേഗത്തില്‍ റണ്‍ കണ്ടെത്താന്‍ വിഷമിച്ചതിനാലാണ് മിതാലിയെ മധ്യനിരയിലേക്ക് ഇറക്കാന്‍ തീരുമാനിച്ചത്. ആദ്യ ഓവറുകളിലെ പവര്‍പ്ലേ മുതലാക്കാനായില്ലെങ്കില്‍ സ്പിന്നര്‍മാര്‍ എത്തുമ്പോഴേക്കും ടീം കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുമെന്ന തിരിച്ചറിവായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ പാകിസ്താനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് താന്‍ വിരമിക്കുകയാണെന്നും ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നുമാണ് മിതാലി രാജ് മറ്റൊരു കോച്ചിംങ് സ്റ്റാഫ് വഴി അറിയിച്ചത്.
'മിതാലിയുടെ ആ തീരുമാനം എന്നെ ഞെട്ടിച്ചു. എന്തിനാണ് അവരങ്ങനെ പെരുമാറിയതെന്നുപോലും മനസിലായില്ല. ടീം ഇന്ത്യ ന്യൂസിലന്റ് പോലുള്ള മുന്‍നിര ടീമിനെതിരെ ഗംഭീര ജയം നേടി നില്‍ക്കുന്നു. മറുവശത്ത് ബാറ്റിംങ് ഓര്‍ഡറില്‍ പിന്നോട്ടുപോയെന്ന പേരില്‍ വിരമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. മിതാലിയുടെ ഈ നീക്കം അമ്പരപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. മിതാലിക്ക് അവരാണ് ആദ്യം, പിന്നീടേ ടീം ഇന്ത്യ വരൂ. ആ സമ്മര്‍ദത്തിന് വഴങ്ങിയാണ് പാകിസ്താനെതിരെ മിതാലിയെ ഓപണറാക്കി ഇറക്കിയത്' രമേഷ് പവാര്‍ വിശദീകരിക്കുന്നു.
പാകിസ്താനെ 134 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മത്സരം ജയിക്കുകയും ചെയ്തു. അര്‍ധ സെഞ്ചുറി നേടിയെങ്കിലും മിതാലി രാജിന്റെ മെല്ലെ പോക്ക് ടീമിന്റെ റണ്‍റേറ്റിനെ ബാധിച്ചെന്ന് രമേഷ് പവാര്‍ പറയുന്നു. 47 പന്തില്‍ നിന്നും 56 റണ്‍ നേടിയെങ്കിലും മിതാലിക്ക് 17 പന്തുകളില്‍ റണ്‍ നേടാനായില്ല. മൂന്നാം മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ 56 പന്തുകളില്‍ നിന്നാണ് 51 റണ്‍ മിതാലി നേടിയതെന്നും അന്ന് 25 ഡോട്ട് ബോളുകളുണ്ടായിരുന്നെന്നും രമേഷ് പവാര്‍ പറയുന്നു. ഇത് ടീമിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയെന്നും അതുകൊണ്ടാണ് സെമിയില്‍ മിതാലിയെ ടീമില്‍ നിന്നും ഒഴിവാക്കിയതെന്നും വനിതാ ടീം പരിശീലകന്‍ പറയുന്നു. രമേഷ് പവാറിന്റെ വിശദീകരണം കൂടി വന്നതോടെ വനിതാ ക്രിക്കറ്റില്‍ മിതാലി രാജിനെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
Adjust Story Font
16

