ഇന്ത്യ-ആസ്ട്രേലിയ പരമ്പര; മുന്‍തൂക്കം ഇന്ത്യക്കെന്ന് സ്റ്റീവോ
ഇവിടെ പരമ്പര നേടുകയെന്നത് ഇന്ത്യയുടെ ഏറെക്കാലമായുള്ള സ്വപ്നമാണ്. അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഇന്ത്യ ഇത്തവണ എത്തിയിരിക്കുന്നതെന്നും സ്റ്റീവ് വോ

ആസ്ട്രേലിയ- ഇന്ത്യ പരമ്പരയില്‍ പ്രവചനവുമായി ആസ്ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവോ. പരമ്പരയില്‍ ഇന്ത്യക്കായിരിക്കും മുന്‍തൂക്കമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ പരമ്പര നേടുകയെന്നത് ഇന്ത്യയുടെ ഏറെക്കാലമായുള്ള സ്വപ്നമാണ്. അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഇന്ത്യ ഇത്തവണ എത്തിയിരിക്കുന്നതെന്നും സ്റ്റീവ് വോ കൂട്ടിച്ചേര്‍ത്തു.
നായകന്‍ വിരാട് കോഹ് ലിയായിരിക്കും ആസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളി ആവുകയെന്നും സ്റ്റീവ് വോ പറഞ്ഞു. ആസ്ട്രേലിയന്‍ ഇലവനെതിരായ സന്നാഹ മത്സരത്തിലും കോഹ്ലി ഫോമിലായിരുന്നു. കോഹ് ലിയുടെ പ്രകടനമായിരിക്കും പരമ്പരയില്‍ നിര്‍ണായകമാവുകയെന്ന് മുന്‍താരം ആഡം ഗില്‍ക്രിസ്റ്റും അഭിപ്രായപ്പെട്ടിരുന്നു. പരമ്പരയില്‍ നാല് ടെസ്റ്റുകളാണുള്ളത്.
വാര്‍ണറും സ്റ്റീവ് സ്മിത്തും ഇല്ലാത്ത ആസ്ട്രേലിയയെ പേടിക്കേണ്ടതില്ലെന്ന് ചിലര്‍ വിലയിരുത്തിയിരുന്നു. എന്നിരുന്നാലും ആസ്ട്രേലിയയുടെ ബൌളിങ് അറ്റാക്ക് ശക്തമാണ്. ഇൌ ബൌളര്‍മാരെ നേരിടുന്നതിനനുസരിച്ചാവും ഇന്ത്യയുടെ ബാറ്റിങ്.
Adjust Story Font
16

