ധോണിയെ ഡാന്‍സ് പഠിപ്പിച്ച് സൈവ
ധോണിയുടേയും സൈവയുടേയും ഈ ക്യൂട്ട് ഡാന്‍സ് വീഡിയോ പതിനൊന്ന് ലക്ഷത്തിലേറെ ഇഷ്ടങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു.

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണി ക്രിക്കറ്റിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നാട്ടില്‍ കുടുംബത്തോടൊപ്പമാണ്. ഇതിന്റെ ഫലമെന്നോണം മകള്‍ സൈവക്കൊപ്പമുള്ള സൂപ്പര്‍ ക്യൂട്ട് വീഡിയോകള്‍ ധോണിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഏറ്റവും ഒടുവിലായി ധോണിയെ ഡാന്‍സ് പഠിപ്പിക്കുന്ന സൈവയുടെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മൂന്നുവയസുകാരി മകള്‍ സൈവക്കൊപ്പം നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സൈവയുടെ ചുവടുകള്‍ അനുകരിക്കാനാണ് വീഡിയോയിലുടനീളം ധോണി ശ്രമിക്കുന്നത്. ധോണിയുടേയും സൈവയുടേയും ഈ ക്യൂട്ട് ഡാന്‍സ് വീഡിയോ പതിനൊന്ന് ലക്ഷത്തിലേറെ ഇഷ്ടങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു.
ധോണിയും സൈവയും തമ്മില്‍ രണ്ട് ഭാഷയില്‍ സംസാരിക്കുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഭോജ്പുരിയിലും തമിഴിലുമാണ് കുഞ്ഞു സൈവയും ധോണിയും സംസാരിച്ചത്.
ക്രിക്കറ്റ് താരമെന്ന നിലയില്‍ 2018 ധോണിക്ക് കൂടുതലും തിരിച്ചടികളാണ് സമ്മാനിച്ചത്. ചെന്നൈ സൂപ്പര്‍ കിംങ്‌സ് ഐ.പി.എല്‍ കിരീടം തിരിച്ചുപിടിച്ചെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിയുടെ പ്രകടനം മുന്‍കാലങ്ങളെ അപേക്ഷിച്ച് ദയനീയമായിരുന്നു. 28 മത്സരങ്ങളില്‍ നിന്നും 28.42 റണ്‍സ് ശരാശരിയില്‍ 398 റണ്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫിനിഷറുടെ നിഴല്‍ മാത്രമായിരുന്നു കഴിഞ്ഞ കുറേ മാസങ്ങളായി ധോണി. മോശം ഫോമിന്റെ ഫലമായി ടി 20 ടീമില്‍ നിന്നും പുറത്താവേണ്ട അവസ്ഥയുമെത്തി. ദിനേശ് കാര്‍ത്തിക്കും ഋഷഭ് പന്തും തമ്മിലാണ് നിലവില്‍ ടി20 വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള മത്സരം. ആസ്‌ത്രേലിയയില്‍ നടക്കുന്ന ഏകദിന പരമ്പരയിലാകും ഇനി ധോണി ഇന്ത്യന്‍ കുപ്പായത്തിലെത്തുക.
Adjust Story Font
16

