ടീം ഇന്ത്യയെ കളിയാക്കിയ തങ്ങളുടെ മാധ്യമത്തെ വിമര്‍ശിച്ച് ആസ്ട്രേലിയക്കാര്‍
ആസ്ട്രേലിയയില്‍ ഇതു വരെ ഇന്ത്യക്ക് ഒരു ടെസ്റ്റ് പരമ്പര പോലും നേടാനായിട്ടില്ല

ആദ്യ ടെസ്റ്റിനായി ആഡ്ലെയിഡിലെത്തിയ ടീം ഇന്ത്യയെ മോശമായി ചിത്രീകരിച്ച പ്രാദേശിക ടാബ്ലോയിഡിനതിരെ രൂക്ഷ വിമര്‍ശനവുമായി ആസ്ട്രേലിയക്കാര്‍. ടീമിനെപ്പം എയര്‍പോര്‍ട്ടിലെത്തിയ രവീന്ദ്ര ജഡേജ ആരാധകരെ അഭിസംബോധന ചെയ്യുമ്പോള്‍ എടുത്ത ചിത്രത്തിന്‍റെ കൂടെ ‘സ്കെയര്‍ഡി ബാറ്റ്സ്’ എന്ന ടൈറ്റിലാണ് ആസ്ട്രേലിയന്‍ ടാബ്ലോയിഡ് നല്‍കിയത്. ബൌണ്‍സിനെ പേടിയുള്ളവര്‍ എന്ന് അര്‍ത്ഥമാക്കുന്ന വാര്‍ത്തയിലൂടെയാണ് അവര്‍ ഇന്ത്യന്‍ ടീമിനെ അപമാനിച്ചത്. പക്ഷെ, ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നത്.
അറിയാത്ത സ്ഥലത്ത് കളിക്കുന്നതും ബൌണ്‍സറുകളും ഇന്ത്യന്‍ ടീമിന് ഭയമാണ് എന്നും വാര്‍ത്തയില്‍ പ്രതിപാദിക്കുന്നു. രാത്രിയും പകലുമായി ടെസ്റ്റ് മത്സരം കളിക്കാന്‍ ബി.സി.സി.എെ താല്‍പര്യം പ്രകടിപ്പിക്കാത്തതിനെ കളിയാക്കി ഇരുട്ടിനെ പേടിയുള്ളവര്‍ എന്നും ടാബ്ലോയിഡ് ടീം ഇന്ത്യയെ പറഞ്ഞു.
ആസ്ട്രേലിയന്‍ മണ്ണിലെ മോശം റെക്കോഡിന് മാറ്റം വരുത്താനാകും ടീം ഇന്ത്യ ശ്രമിക്കുക. ആസ്ട്രേലിയയില്‍ ഇതു വരെ ഇന്ത്യക്ക് ഒരു ടെസ്റ്റ് പരമ്പര പോലും നേടാനായിട്ടില്ല. കളിച്ച 12 സീരീസുകളില്‍ ഒന്‍പതെണ്ണം ആസ്ട്രേലിയയും മൂന്നെണ്ണം സമനിലയും ആയി.
Adjust Story Font
16

