ഐ.പി.എല്‍ ലേലം; തിയതി പ്രഖ്യാപിച്ചു, ഇക്കുറി ചില മാറ്റങ്ങള്‍
തിയതി സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനമാണിത്.

പന്ത്രണ്ടാം എഡിഷൻ ഐ.പി.എല്‍ കളികാരുടെ താരലേലം ഈ മാസം 18ന് ജയ്പൂരിൽ നടക്കും. തിയതി സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനമാണിത്. എഴുപതോളം കളിക്കാര്‍ മാത്രമേ ഈ വർഷത്തെ ഐ.പി.എൽ ലേലത്തിൽ വിൽക്കപ്പെടൂ എന്നാണ് സൂചന. ജയ്പൂരില്‍ ആദ്യമായാണ് ഐപിഎല്‍ ലേലം സംഘടിപ്പിക്കുന്നത്.മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായാണ് ഇപ്രാവശ്യത്തെ ലേലം.
ഉച്ചയ്ക്ക് 3 മണിക്ക് തുടങ്ങുന്ന ലേലം രാത്രി 9.30 വരെ നീളും. പ്രൈം ടൈമിൽ ലേലം കാണാൻ ടെലിവിഷന് മുന്നിൽ കൂടുതൽ കാഴ്ചക്കാരുണ്ടാ കുമെന്നതും, ലേലം നടക്കുന്ന ഡിസംബർ പതിനെട്ടാം തീയതി ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമാണെന്നതുമാണ് ഉച്ച കഴിഞ്ഞ് ലേലം നടത്തുന്നതിന് കാരണം. അതേസമയം പൊതുതെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ഇപ്രാവശ്യത്തെ ഐ.പി.എല്‍ ഇന്ത്യയില്‍ തന്നെ നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതു സംബന്ധിച്ചും ബി.സി.സി ഐ പ്രതികരിച്ചിട്ടില്ല.

ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്സാണ് നിലവിലെ ഐ.പി.എല്‍ ചാമ്പ്യന്മാര്‍. വെസ്റ്റ്ഇന്‍ഡീസില്‍നിന്ന് ഒരു പിടി യുവതാരങ്ങള്‍ ഇക്കുറി ലേലത്തില്‍ മിന്നും താരങ്ങളാകുമെന്നാണ് സൂചന. ഇതിനോടകം തന്നെ ടീമുകള്‍ റിലീസ് നയം പ്രകാരം ചില താരങ്ങളെ ഒഴിവാക്കുകയും മറ്റു ചിലരെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Adjust Story Font
16

