അടിമുടി മാറി പഞ്ചാബ് എത്തുന്നു; ബൗളിങ് പരിശീലകനായി ആസ്‌ട്രേലിയന്‍ താരം
ഡിസംബര്‍ 18ന് ജയ്പൂരില്‍ നടക്കുന്ന കളിക്കാരുടെ താര ലേലത്തില്‍ മികച്ച കളിക്കാരെ ടീമിലെത്തിക്കാനാണ് ടീം മാനേജ്‌മെന്റ് ഒരുങ്ങുന്നത്.

ഐ.പി.എല്ലില്‍ മൊഹാലി കേന്ദ്രമായുള്ള ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഇനി പുതിയ ബൗളിങ് പരിശീലകന്‍. മുന്‍ ആസ്‌ട്രേലിയന്‍ പേസര്‍ റയാന്‍ ഹാരിസിനെയാണ് ബോളിവുഡ് നടി പ്രീതിസിന്റക്ക് കൂടി ഉടമസ്ഥാവകാശമുളള പഞ്ചാബിന്റെ പുതിയ പരിശീലകനായി നിയമിച്ചത്. മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദിനെ മാറ്റിയാണ് ഹാരിസിനെ നിയമിച്ചത്. 2018ല്‍ നിരാശയായിരുന്നു പഞ്ചാബിന്റെ ഫലം. ലീഗില്‍ ഏഴാം സ്ഥാനത്തായാണ് ടീം പൂര്‍ത്തിയാക്കിയത്. ബാറ്റിങിലോ ബൗളിങ്ങിലോ താളം കണ്ടെത്താന്‍ ടീമിനായിരുന്നില്ല.

മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവവും ഉള്ളവര്‍ ഫോമിലില്ലാതെ പോവുകയും ചെയ്തതാണ് ടീമിന് തിരിച്ചടിയായത്. നേരത്തെ ബ്രാഡ് ഹോഡ്ജിനെ മാറ്റി മുന്‍ ന്യൂസിലാന്‍ഡ് താരം മൈക് ഹെസനെ പരിശീലകനായും നിയമിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗും ടീമിലെ സ്ഥാനം രാജിവെച്ചിരുന്നു. ഡിസംബര്‍ 18ന് ജയ്പൂരില്‍ നടക്കുന്ന കളിക്കാരുടെ താര ലേലത്തില്‍ മികച്ച കളിക്കാരെ ടീമിലെത്തിക്കാനാണ് ടീം മാനേജ്‌മെന്റ് ഒരുങ്ങുന്നത്. ഹാരിസിന് പുറമെ ക്രെയ്ഗ് മഗ്മില്ലനെ ഫീല്‍ഡിങ് പരിശീലകനായും നിയമിച്ചിരുന്നു. പതിനൊന്ന് താരങ്ങളെ ഇതിനകം കിങ്‌സ് ഇലവന്‍ റിലീസ് ചെയ്തുകഴിഞ്ഞു.
ഒമ്പത് ഇന്ത്യക്കാരും രണ്ട് വിദേശ കളിക്കാരും ഉള്‍പ്പെടെയാണിത്. അതിനാല്‍ തന്നെ ടീമിനെ വിളിച്ചെടുക്കുന്നതിലും പഞ്ചബ് ശ്രദ്ധിച്ച് തന്നെയാണ്. ഇതുവരെ ഐ.പിഎല്‍ കിരീടം കിങ്സ് ഇലവന്‍ പഞ്ചാബിന് നേടാനായിട്ടില്ല. പുതിയ സീസണിലെങ്കിലും കന്നിക്കിരീടം നേടാനുള്ള ഒരുക്കത്തിലാണ് ടീം.
Adjust Story Font
16

