രഞ്ജി ട്രോഫി: തമിഴ്‌നാടിനെതിരെ തുടക്കം ഗംഭീരമാക്കി കേരളം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരുത്തരായ തമിഴ്‌നാടിനെ നേരിടുന്ന കേരളത്തിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത തമിഴ്‌നാടിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. 31 റണ്‍സെടുക്കുന്നതിനിടെയാണ് നാല് വിക്കറ്റുകള്‍ വീണത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 81 എന്ന നിലയിലാണ് അവര്‍. ഇന്ദ്രജിത്ത്(36) റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു.
ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് പുറത്തായത് കേരളത്തിന് ആശ്വാസമാണ്. കേരളത്തിനായി ബേസില്‍ തമ്പിയും സന്ദീപ് വാര്യറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജലജ് സ്ക്സേന ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത തമിഴ്‌നാടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ ഒന്നില്‍ നില്‍ക്കെ തന്നെ വിക്കറ്റ് നഷ്ടമായി. ആദ്യ പതിനൊന്ന് ഓവറുകള്‍ക്കുള്ളില്‍ തമിഴ്‌നാടിന് നഷ്ടമായത് നാല് വിക്കറ്റുകള്‍. അഞ്ചാം വിക്കറ്റിലാണ് 50 റണ്‍സിന്റെ കൂട്ടുകെട്ട് പിറന്നത്. ഇതാണ് തമിഴ്‌നാടിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും. ഇന്ദ്രജിത്- ജഗദീസ് സഖ്യമാണ് കേരള ബൗളമര്‍മാരെ കരുതലോടെ നേരിട്ട് ടീമിനെ കരകയറ്റിയത്. എന്നാല്‍ ലഞ്ചിന് മുമ്പ് ജലജ് സക്‌സേന, ജഗദീസനെ(21) മടക്കി.
Adjust Story Font
16

