കിവീസിനെ പിന്തുടര്‍ന്ന് പിടിച്ച് ഇന്ത്യന്‍ യുവനിര
80 പന്തില്‍ 87 റണ്‍സടിച്ച വിജയ് ശങ്കറിന്റെ ഇന്നിംങ്‌സാണ് ഇന്ത്യയുടെ നാല് വിക്കറ്റ് ജയത്തില്‍ നിര്‍ണ്ണായകമായത്.

ന്യൂസിലന്റ് എക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എക്ക് മികച്ച ജയം. ന്യൂസിലന്റ് ഉയര്‍ത്തിയ 309 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഒരു ഓവര്‍ ബാക്കി നില്‍ക്കെയാണ് മറികടന്നത്. 80 പന്തില്‍ 87 റണ്‍സടിച്ച വിജയ് ശങ്കറിന്റെ ഇന്നിംങ്‌സാണ് ഇന്ത്യയുടെ നാല് വിക്കറ്റ് ജയത്തില്‍ നിര്‍ണ്ണായകമായത്.
സ്‌കോര്‍ ന്യൂസിലന്റ് എ 308/6 (50 ഓവര്‍), ഇന്ത്യ എ 311/6 (49 ഓവര്‍)
ഓപണര്‍മാരായ മായങ്ക് അഗര്‍വാളും ശുഭ്മാന്‍ ഗില്ലും ഇന്ത്യക്ക് അതിവേഗ തുടക്കമാണ് നല്‍കിയത്. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ സ്‌കോര്‍ 61ലെത്തിച്ചു. എന്നാല്‍ മായങ്കിനെ(24) ഫെര്‍ഗുസനും ഗില്ലിനെ(37) ബ്രേസ്‌വെല്ലും മടക്കിയതോടെ ഇന്ത്യ 2ന് 73 എന്ന നിലയിലായി. പിന്നീട് ശ്രേയസ് അയ്യരും(54) മനീഷ് പാണ്ഡെയും (42) ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 158 വരെയെത്തിച്ചു. ഇരുവരെയും ബെന്നെറ്റ് മടക്കി.
അഞ്ചാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഇഷന്‍ കിഷനും(47) വിജയ് ശങ്കറും(87*) ചേര്‍ന്ന് ഇന്ത്യന്‍ മറുപടി വേഗത്തിലാക്കി. സ്‌കോര്‍ 275ലെത്തിയപ്പോള്‍ ഇഷന്‍ കിഷനും വൈകാതെ ഒമ്പത് റണ്ണെടുത്ത ക്രുണാല്‍ പാണ്ഡ്യയും മടങ്ങിയെങ്കിലും ജയം ഇന്ത്യക്കൊപ്പമെന്ന് വിജയ് ശങ്കര്‍ ഉറപ്പിച്ചു.
നേരത്തെ റുഥര്‍ഫോഡിന്റേയും(70) സെയ്‌ഫെര്‍ട്ടിന്റേയും(59) നീഷമിന്റേയും(79) അര്‍ധ സെഞ്ചുറികളാണ് ന്യൂസിലന്റ് എയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യന്‍ നിരയില്‍ സിദ്ധാര്‍ഥ് കൗള്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
Adjust Story Font
16

