‘എല്ലാവരും പുജാരയല്ല’ ഇനി പന്ത് സ്വയം ട്രോളിയതാണോ?
എല്ലാവരും പുജാരയല്ലെന്നാണ് ഖ്വാജയോട് പന്ത് പറഞ്ഞത്. ആദ്യ ദിനം ഇന്ത്യയെ രക്ഷിച്ചത് ചേതേശ്വര്‍ പുജാര നേടിയ സെഞ്ചുറിയായിരുന്നു.

മൈതാനത്ത് വെച്ച് എതിരാളികളെ പ്രകോപിപ്പിക്കുന്നതില്‍ അടുത്തകാലം വരെ ആസ്‌ത്രേലിയക്ക് വെല്ലുവിളികളില്ലായിരുന്നു. എന്നാല്‍ പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് 'നല്ല നടപ്പിന്' ശ്രമിക്കുന്ന ആസ്‌ത്രേലിയയെ പ്രകോപിപ്പിക്കാനാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ശ്രമിച്ചത്. സ്റ്റംമ്പ് മൈക്ക് പിടിച്ചെടുത്ത പന്തിന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.
ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖ്വാജയോടായിരുന്നു പന്തി ഇങ്ങനെ പറഞ്ഞത്. എല്ലാവരും പുജാരയല്ല, അധികം വൈകാതെ ഇവനും പുറത്താകും. എന്നാണ് ഖ്വാജയോട് പന്ത് പറഞ്ഞത്. ആദ്യ ദിനം ഇന്ത്യയെ രക്ഷിച്ചത് ചേതേശ്വര്‍ പുജാര നേടിയ സെഞ്ചുറിയായിരുന്നു. പുജാരയുടെ 123 റണ്‍സാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംങ്‌സ് സ്‌കോറായ 250റണ്‍സില്‍ നിര്‍ണ്ണായകമായത്. പുജാരയെപോലെ ക്രീസില്‍ ഉറച്ചുനിന്ന് പ്രതിരോധിക്കാനാണ് ഖ്വാജയും ശ്രമിച്ചത്. എന്നാല്‍ 125 പന്തില്‍ 28 റണ്‍സ് നേടിയ ഖ്വാജയെ അശ്വിന്റെ പന്തില്‍ പന്ത് തന്നെ പിടികൂടി.
പന്തിന്റെ പ്രകോപനത്തെ സോഷ്യല്‍മീഡിയ പലരീതിയിലും വ്യാഖ്യാനിക്കുന്നുണ്ട്. പന്ത് ഇനി സ്വയം ട്രോളിയതാണോ എന്നാണ് ട്വിറ്ററില്‍ ചിലരുടെ സംശയം. ആദ്യ ഇന്നിംങ്‌സില്‍ മികച്ച തുടക്കം ലഭിച്ചിട്ടും ഉത്തരവാദിത്വമില്ലാത്ത ഷോട്ടിലൂടെയാണ് പന്ത്(25) പുറത്തായത്. രോഹിത് ശര്‍മ്മയും(37) അലക്ഷ്യമായ ഷോട്ട് കളിച്ചാണ് വിക്കറ്റ് വലിച്ചെറിഞ്ഞത്. പന്ത് പറഞ്ഞത് ഖ്വാജയോടാണെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്കും അത് ബാധകമാണെന്നാണ് സോഷ്യല്‍മീഡിയയുടെ നിരീക്ഷണം.
Adjust Story Font
16

